For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'ഇതിലും മികച്ച സ്‌കോര്‍ അവന് നേടാമായിരുന്നു'- രോഹിതിനെ വിമര്‍ശിച്ച് പോണ്ടിങ്

ഗബ്ബ: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ പോരാട്ടം ഇന്ത്യ കാഴ്ചവെക്കുകയാണ്. പരിക്കേറ്റ് ടീമിലെ ഒട്ടുമിക്ക സൂപ്പര്‍ ബൗളര്‍മാരും പുറത്തായിട്ടും യുവതാരങ്ങളുടെ പോരാട്ടവീര്യത്തില്‍ ഇന്ത്യ തിരിച്ചടിക്കുകയാണ്. ഗബ്ബയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നതാന്‍ ലിയോണിനെ വമ്പന്‍ അടിക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സീനിയര്‍ താരമെന്ന നിലയില്‍ രോഹിത് കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന നിലയില്‍ രോഹിതിന്റെ പുറത്താകലിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. ഇപ്പോഴിതാ രോഹിതിന്റെ ഷോട്ട് സെലക്ഷനെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും വിമര്‍ശിച്ചിരിക്കുകയാണ്.

'അവന്‍ കളിച്ച രീതിയെക്കുറിച്ച് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇതിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിക്കുമായിരുന്നു. സ്ഥിരതയുള്ള മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ആകണമെങ്കില്‍ ഇത്തരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തരുത്. 44 റണ്‍സ് മനോഹരമായി അവന്‍ നേടി. ഷോട്ടുകളെല്ലാം ബാറ്റിന്റെ മധ്യ ഭാഗത്ത് തന്നെ കൊള്ളുന്നുണ്ടായിരുന്നു. മികച്ച ഡ്രൈവുകളുടെ അവന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ അവനുള്ള ചതിക്കുഴി ഒരുക്കിയത് അവന്‍ അറിഞ്ഞില്ല. വമ്പന്‍ ഷോട്ട് കളിക്കാന്‍ രോഹിത് ഇന്ത്യപ്പെടുമെന്ന് എനിക്കറിയാം'-പോണ്ടിങ് പറഞ്ഞു.

rickypontingandrohitsharma

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയാണ് രോഹിത് എത്തിയത്. ഓപ്പണറെന്ന നിലയില്‍ തരക്കേടില്ലാത്ത തുടക്കം നല്‍കാന്‍ അവസാന മൂന്ന് ഇന്നിങ്‌സിലും രോഹിതിന് സാധിച്ചെങ്കിലും ടെസ്റ്റ് ഇന്നിങ്‌സിന്റേതായ രീതിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രോഹിതിന്റെ വമ്പന്‍ അടി സ്വഭാവം അറിയാവുന്ന ഓസീസ് താരങ്ങള്‍ കൃത്യമായി അത് മുതലാക്കിയപ്പോള്‍ രോഹിതിന് മറുപടിയുണ്ടായില്ല.

സിഡ്‌നിയില്‍ അര്‍ധ സെഞ്ച്വറിയോടെ നിലയുറപ്പിച്ച് വരവെയാണ് പാറ്റ് കമ്മിന്‍സിനെ പുള്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സമാനമായ രീതിയിലായിരുന്നു ലിയോണിന്റെ സ്പിന്‍ കെണിയില്‍ വീണത്. സിക്‌സറിന് ശ്രമിച്ച രോഹിതിന് ടൈമിങ് പിഴച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയില്‍ പന്ത് ഭദ്രം. രോഹിതില്‍ നിന്ന് ഇതിലും വലിയ ഇന്നിങ്‌സുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

അതേ സമയം അത്തരത്തില്‍ ഒരു ഷോട്ട് കളിച്ചതില്‍ കുറ്റ ബോധമില്ലെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. വീരേന്ദര്‍ സെവാഗിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന താരമാണ് രോഹിത്. എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ടീമിനുള്ളിലെ തന്റെ ചുമതലയെന്നും അതിനാല്‍ പുറത്തായ ഷോട്ടില്‍ കുറ്റ ബോധമില്ലെന്നുമാണ് വൈസ് ക്യാപ്റ്റനായ രോഹിത് വ്യക്തമാക്കിയത്.

Story first published: Sunday, January 17, 2021, 12:09 [IST]
Other articles published on Jan 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+