IND vs AUS: നടരാജനെ കളിപ്പിക്കരുത്, അത് തെറ്റായ സന്ദേശം നല്‍കും- പാര്‍ഥിവ് പട്ടേല്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പകരക്കാരനായി ആര് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. നവദീപ് സൈനി,ടി നടരാജന്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത കൂടുതല്‍. ഇരുവര്‍ക്കും അരങ്ങേറ്റ മത്സരമായിരിക്കും സിഡ്‌നിയിലേത്. അതിനാല്‍ത്തന്നെ ആര് പരിഗണിക്കുമെന്നത് കണ്ട് തന്നെ അറിയണം. ഇടം കൈയന്‍ പേസറെന്നത് നടരാജന് മുന്‍തൂക്കം ലഭിക്കുന്ന കാര്യമാണ്. എന്നാല്‍ പരിചയസമ്പത്ത് കൂടുതല്‍ സൈനിക്കാണ്. ഇപ്പോഴിതാ നടരാജനെ ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍.
ഐപിഎല്ലില്‍ മാത്രം മികവ് കാട്ടി ദേശീയ ടീമിലേക്ക് എത്തിയ നടരാജനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ഥിവ് അഭിപ്രായപ്പെട്ടത്. 'ഈ വര്‍ഷം നടനാരാജന് മികച്ചതായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അവന്‍ മികവ് കാട്ടിയത് വെള്ളബോള്‍ ക്രിക്കറ്റിലാണ്. ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവരില്‍ ഒരാളാണ് നടരാജന്‍. എന്നാല്‍ അതൊരു തെറ്റായ സന്ദേശം നല്‍കും. കാരണം ഐപിഎല്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നടരാജനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ നവദീപ് സൈനിക്കോ ശര്‍ദുല്‍ ഠാക്കൂറിനോ അവസരം നല്‍കണം'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയതാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഏകദിന പരമ്പരയിലെ അരങ്ങേറ്റം മൂന്ന് വിക്കറ്റോടെ ആഘോഷിച്ച നടരാജന്‍ ടി20 പരമ്പരയിലും തിളങ്ങി. യോര്‍ക്കറുകളും സ്ലോ ബോളുകളും നന്നായി വഴങ്ങുന്ന നടരാജന്റെ കൈകള്‍ ഇന്ത്യയുടെ ടി20 പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക ഘടകമായിരുന്നു.
എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് പരിമിത ഓവറിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരത്തെ പരിഗണിക്കുന്നത് ശരിയായ രീതിയില്ല. ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയും നടരാജന് പരിചയക്കുറവുണ്ട്. എന്നാല്‍ ഇടം കൈയന്‍ പേസര്‍ വേറെ ടീമില്‍ ഇല്ലാത്തതിനാല്‍ നടരാജന്റെ സാന്നിധ്യം ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും. എന്നാല്‍ സിഡ്‌നിയിലെ വേഗ മൈതാനത്ത് നടരാജന്റെ ബൗളിങ്ങില്‍ വളരെ പ്രതീക്ഷ വെക്കാനാവില്ല.
അതേ സമയം നന്നായി ബൗണ്‍സ് വഴങ്ങുന്ന സൈനിയുടെ എക്‌സ്ട്രാ പേസും സിഡ്‌നിയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളതാണ്. അതിനാല്‍ത്തന്നെ സൈനിക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയാണെങ്കില്‍ ജസ്പ്രീത് ബൂംറ,മുഹമ്മദ് സിറാജ്,നവദീപ് സൈനി പേസ് കൂട്ടുകെട്ടാവും സിഡ്‌നിയില്‍ ഓസീസ് ബാറ്റിങ് നിരയ്‌ക്കെതിരേ ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications