വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാബയില്‍ ഇന്ത്യന്‍ വീരഗാഥ, മറിക്കില്ല മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഈ അഞ്ച് പ്രകടനങ്ങള്‍

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ബ്രിസ്ബണിലെ ഗാബയിലാണ് ഇന്ത്യയുടെ യുവ പോരാളികള്‍ വിജയക്കൊടി ഉയര്‍ത്തിയത്. മറികടക്കേണ്ട വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ ഇന്ത്യന്‍ ടീമിനായി. 1988ന് ശേഷം ഓസ്‌ട്രേലിയ ഗാബയില്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്. പരിക്കേറ്റ് സീനിയര്‍ ബൗളര്‍മാരെല്ലാം പുറത്തിരുന്നിട്ടും ഇന്ത്യയുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാനായില്ല എന്നതാണ് ശ്രദ്ധേയ കാര്യം. ഗാബയില്‍ മത്സര ഫലത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് വെടിക്കെട്ട്

ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് വെടിക്കെട്ട്

ഓപ്പണറായി ഇറങ്ങിയ കരുത്തുറ്റ ഓസീസ് ബൗളര്‍മാരെ മറികടന്ന ഗാബയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 21കാരനായ താരം പ്രായത്തിനപ്പുറം പക്വതയോടെ ബാറ്റു വീശിയതോടെ ഇന്ത്യയുടെ ജയത്തില്‍ അത് നിര്‍ണ്ണായക ഘടകമായി മാറി. 146 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 146 റണ്‍സാണ് ഗില്‍ നേടിയത്. മൂന്ന് മത്സരത്തില്‍ നിന്ന് 51.80 ശരാശരിയില്‍ 259 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 45,35*,50,31,7,91 എന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ ശുബ്മാന്‍ ഗില്ലിന്റെ സ്‌കോര്‍

വന്മതിലായി ചേതേശ്വര്‍ പുജാര

വന്മതിലായി ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ ചരിത്ര ജയത്തില്‍ യുവതാരങ്ങളെ പ്രശംസിക്കുമ്പോഴും ചേതേശ്വര്‍ പുജാരയെന്ന വന്മതിലിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ പല തവണ ഏറ്റുവാങ്ങിയിട്ടും പാറ പോലെ ഉറച്ചുനിന്ന പുജാര 211 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേരിട്ടത്. ഏഴ് ഫോറുകള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സ് ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും ചേര്‍ന്നതായിരുന്നു. അവസാന സീസണിലെ മികവിനൊത്ത് ഇത്തവണ ഉയരാനായില്ലെങ്കിലും മുന്നില്‍ നിന്ന് പൊരുതാന്‍ ഇത്തവണയും പുജാരയ്ക്ക് സാധിച്ചു.

തല്ലിത്തകര്‍ത്ത് റിഷഭ് പന്ത്

തല്ലിത്തകര്‍ത്ത് റിഷഭ് പന്ത്

ഗാബ പോലൊരു പേസ് മൈതാനത്ത് 328 റണ്‍സ് മറികടന്ന് വിജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സാധാരണ ഗതിയില്‍ സമനിലയ്ക്കായി ടീമുകള്‍ ശ്രമിക്കുമ്പോള്‍ വിജയത്തിനായി ഇന്ത്യയെ പോരാടാന്‍ പ്രേരിപ്പിച്ചത് റിഷഭ് പന്താണ്. 138 പന്തില്‍ 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 89 റണ്‍സാണ് റിഷഭ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. അതിവേഗം ബാറ്റുവീശിയ റിഷഭിന്റെ ഇന്നിങ്‌സാണ് കളി ഓസ്‌ട്രേലിയക്ക് നഷ്ടപ്പെടുത്തിയത്. ടെസ്റ്റില്‍ 1000 റണ്‍സ് വേഗത്തില്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

സുന്ദരമാക്കിയ സുന്ദര്‍

സുന്ദരമാക്കിയ സുന്ദര്‍

മായങ്ക് അഗര്‍വാള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ മടങ്ങിയതോടെ വീണ്ടും സമനിലയിലേക്ക് മത്സരം പോകുമെന്ന് തോന്നിക്കവെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. 29 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 22 റണ്‍സാണ് സുന്ദര്‍ നേടിയത്. ഓസീസ് പേസര്‍മാരെ അനായാസം നേരിട്ട സുന്ദറിന്റെ ഈ പ്രകടനമാണ് വീണ്ടും ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയതും റിഷഭിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ധൈര്യം നല്‍കിയതും.

മുഹമ്മദ് സിറാജാണ് താരം

മുഹമ്മദ് സിറാജാണ് താരം

സീനിയര്‍ പേസര്‍മാരുടെ അഭാവത്തിലിറങ്ങിയ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാര്യങ്ങള്‍ ഏറെയായിരുന്നെങ്കിലും മുഹമ്മദ് സിറാജ് എല്ലാം ആശങ്കകള്‍ക്കും പരിഹാരം കണ്ടെത്തി. 73 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഗാബയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറാണ് മുഹമ്മദ് സിറാജ്. നാല് വിക്കറ്റുമായി ശര്‍ദുല്‍ ഠാക്കൂര്‍ സിറാജിന് മികച്ച പിന്തുണയും നല്‍കി.

Story first published: Wednesday, January 20, 2021, 12:19 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X