Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം പിങ്ക് ബോള്‍- ഷുഹൈബ് അക്തര്‍

കറാച്ചി: ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചു. നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇരു ടീമിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. 7ന് സിഡ്‌നിയിലാണ് മൂന്നാം മത്സരം നടക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഇപ്പോഴിതാ അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണമെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.

'അഡ്‌ലെയ്ഡില്‍ ഏറ്റവും മോശം ബാറ്റിങ് നിരയുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. സ്മിത്ത് പുറത്തായാല്‍ അവരുടെ മധ്യനിരയിലേക്ക് നോക്കിയാല്‍ അത് മനസിലാവും. ഓസീസിന്റെ ബൗളിങ് വളരെ മികച്ചതായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതെന്ന് ചോദിച്ചാല്‍ പിങ്ക് ബോള്‍ എന്നായിരിക്കും ഞാന്‍ ഉത്തരം പറയുക'-ഷുഹൈബ് അക്തര്‍ പറഞ്ഞു.

shoaibakhtar

പിങ്ക് ബോളില്‍ ഇന്ത്യക്ക് കളിച്ച് പരിചയക്കുറവുണ്ട്. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള അഡ്‌ലെയില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ്ങില്‍ എല്ലാം കൈവിട്ടു കളഞ്ഞു. വെറും 36 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. പിങ്ക് ബോളിനെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിചയസമ്പത്തില്ലാത്തതാണ് ഇത്തരമൊരു കൂട്ടത്തകര്‍ച്ചക്ക് വഴിവെച്ചത്. എന്നാല്‍ ബൗളര്‍മാര്‍ക്ക് പിങ്ക് ബോളില്‍ തിളങ്ങാനും സാധിച്ചു.

മെല്‍ബണിലേക്ക് വന്നപ്പോള്‍ ചുവന്ന പന്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. അജിന്‍ക്യ രഹാനെ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. എന്നാല്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,ഹനുമ വിഹാരി എന്നിവര്‍ക്ക് മികവിനൊത്ത് ഉയരാനായിട്ടില്ല.

സിഡ്‌നിയില്‍ ഇരു ടീമിലും മാറ്റങ്ങളുണ്ടായേക്കും. ഇന്ത്യന്‍ നിരയിലേക്ക് രോഹിത് ശര്‍മ ഓപ്പണറായി മടങ്ങിയെത്തും. നെറ്റ്‌സില്‍ മികച്ച രീതിയില്‍ അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. കൂടാതെ രോഹിതിനെ വൈസ് ക്യാപ്റ്റനായി ഇന്ത്യ നിയമിച്ചിട്ടുമുണ്ട്. രോഹിത് മടങ്ങിയെത്തിയാല്‍ ഓപ്പണിങ്ങിലെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് കരുതാം. പരിക്കേറ്റ് പുറത്തായ ഉമേഷ് യാദവിന് പകരം ശര്‍ദുല്‍ ഠാക്കൂറിനാവും അവസരം ലഭിക്കാന്‍ സാധ്യത.

Story first published: Saturday, January 2, 2021, 15:36 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+