Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ശര്‍മയെ നേരിടാന്‍ പദ്ധതികള്‍ തയ്യാര്‍- നതാന്‍ ലിയോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നിരയിലേക്ക് ഓപ്പണര്‍ റോളില്‍ രോഹിത് ശര്‍മ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കിന് ശേഷം കായിക ക്ഷമത വീണ്ടെടുത്ത രോഹിതിന്റെ കോവിഡ് ഫലവും നെഗറ്റീവായതോടെ രോഹിത് കളിക്കാനുള്ള സാധ്യത കൂടുതലാണ്. രോഹിത് എത്തുന്നതോടെ മായങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമായേക്കും. ഇപ്പോഴിതാ രോഹിത് ശര്‍മക്കെതിരേ ഓസീസിന് കൃത്യമായ പദ്ധതികളുണ്ടെന്നും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍.

'തീര്‍ച്ചയായും വളരെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് രോഹിത്. ഇന്ത്യന്‍ നിരയില്‍ വലിയ സ്വാധീനം ചെലുത്താന്‍ രോഹിതിന് സാധിക്കും. രോഹിതിന്റെ വരവ് കാണാന്‍ ഇഷ്ടപെടുന്നു. എന്നാല്‍ രോഹിതിനെ നേരിടാന്‍ ഓസ്‌ട്രേലിയക്ക് കൃത്യമായ പദ്ധതികളുണ്ട്. നേരത്തെയും രോഹിതിനെ ഫലപ്രദമായി നേരിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നു'-ലിയോണ്‍ പറഞ്ഞു.

nathanlyonandrohitsharma

ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിലെയും ഉപനായകനാണ് രോഹിത്. ഇന്ത്യക്ക് പുറത്ത് അധികം ടെസ്റ്റ് മത്സരം കളിക്കാന്‍ രോഹിതിന് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ രോഹിതിന്റെ ടെസ്റ്റ് റെക്കോഡുകളും അത്ര മികച്ചതല്ല. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ടെസ്റ്റ് പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. വിരാട് കോലിയുടെ അഭാവം നികത്താന്‍ രോഹിതിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഹിതിന് മികച്ച തുടക്കം നല്‍കാനായാല്‍ പിന്നാലെ എത്തുന്ന ചേതേശ്വര്‍ പുജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും സമ്മര്‍ദ്ദം കുറയും.

അഞ്ച് ടെസ്റ്റ് മത്സരമാണ് ഓസ്‌ട്രേലിയക്കെതിരേ രോഹിത് കളിച്ചത്. ശരാശരി 31 മാത്രമാണ്. 279 റണ്‍സാണ് ആകെ സമ്പാദ്യം. 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2014-15 ലെ പരമ്പരയില്‍ 28.83 ശരാശരിയില്‍ 173 റണ്‍സാണ് അദ്ദേഹം കംഗാരുക്കള്‍ക്കെതിരേ നേടിയത്.2018-19ലെ പരമ്പരയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 35.33 ശരാശരിയില്‍ 106 റണ്‍സാണ് രോഹിത് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 176,127,212 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നാല്‍ ഇന്ത്യക്ക് പുറത്ത് രോഹിത് ഇതുവരെ ഓപ്പണറായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ പ്രകടനം എന്താകുമെന്ന് കണ്ടറിയണം.

സിഡ്‌നിയില്‍ പരിചയസമ്പന്നരായ പേസര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്. ബൂംറയെ മാറ്റി നിര്‍ത്തിയാല്‍ മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ എന്നിവര്‍ ഇന്ത്യന്‍ നിരയിലില്ല. ഇവരുടെ അഭാവം നികത്താന്‍ മുഹമ്മദ് സിറാജിനും മൂന്നാം പേസറായി എത്താന്‍ സാധ്യത കല്‍പ്പിക്കുന്ന ശര്‍ദുല്‍ ഠാക്കൂറിനും സാധിക്കുമോയെന്ന് കണ്ടറിയണം.

Story first published: Monday, January 4, 2021, 13:20 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+