Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഐപിഎല്ലിനിടെ സ്‌റ്റെയിനാണ് ഔട്ട് സ്വിങ്ങര്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത്‌- സിറാജ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് പേസ് ബൗളര്‍ മുഹമ്മദ് സിറാജ് കാഴ്ചവെക്കുന്നത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച സിറാജ് സിഡ്‌നിയിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. മെല്‍ബണില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം സിഡ്‌നിയില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്‍ സ്വിങ്ങറും ഔട്ട് സ്വിങ്ങറും ഒരുപോലെ എറിയാന്‍ മിടുക്കു കാണിച്ച സിറാജ് എങ്ങനെയാണ് തന്റെ സ്വിങ് ബൗളിങ് മെച്ചപ്പെടുത്തിയതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഐപിഎല്ലില്‍ ആര്‍സിബിയോടൊപ്പം കളിക്കവെ ഡെയ്ല്‍ സ്റ്റെയിനാണ് തന്റെ സ്വിങ് ബൗളിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നാണ് സിറാജ് പറയുന്നത്. 'ഇന്ത്യ എയ്ക്കുവേണ്ടി ചെയ്ത പോലെ ലോക്ഡൗണിനിടെ ഔട്ട് സ്വിങ്ങര്‍ എറിയുന്നതിനായി കഠിന പരിശീലനമാണ് നടത്തിയത്. എങ്ങനെയാണ് നന്നായി ഔട്ട് സ്വിങ്ങര്‍ എറിയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഐപിഎല്ലിനിടെ ഡെയ്ല്‍ സ്റ്റെയിന്റെ സഹായം തേടി. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്'-സിറാജ് പറഞ്ഞു.

mohammedsirajtest

ഐപിഎല്ലിലെ ആര്‍സിബിക്കൊപ്പമുള്ള പ്രകടനമാണ് സിറാജിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. യുഎഇ ഐപിഎല്ലില്‍ ഗംഭീര പ്രകടനം സിറാജ് കാഴ്ചവെച്ചതോടെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അവസരം ലഭിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി അവസരം ലഭിക്കുകയായിരുന്നു. അരങ്ങേറ്റം മുതലാക്കിയതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രതീക്ഷയായി മാറാനും സിറാജിനായി.

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് സിറാജിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചു. 'അവന്റെ ആക്രമണോത്സുകത എനിക്ക് ഇഷ്ടപ്പെട്ടു. ഷോര്‍ട്ട് ബോള്‍ മനോഹരമായി ചെയ്യുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ന്യൂബോളറെന്ന നിലയില്‍ അവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇവിടെ പഴകിയ പന്തില്‍ എറിഞ്ഞ് മികവ് കാട്ടുകയെന്നത് അവനെ പ്രയാസമാവുമെന്ന് കരുതി. എന്നാല്‍ വളരെ മനോഹരമായി പന്തെറിയാന്‍ അവന് സാധിച്ചു'-പോണ്ടിങ് പറഞ്ഞു.

'ക്യാച്ചുകള്‍ നഷ്ടപ്പെടുകയെന്നത് മത്സരത്തിന്റെ ഭാഗമാണ്. അത് സംഭവിക്കുമ്പോള്‍ വളരെ നിരാശയുണ്ടാവും. എന്നാല്‍ അടുത്ത പന്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറ്'-സിറാജ് പറഞ്ഞു. മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ ബൂംറയ്ക്ക് മികച്ച പിന്തുണ നല്‍കേണ്ടത് സിറാജിന് നിര്‍ണ്ണായകമാണ്. ഓസീസിലെ പ്രകടനം വരുന്ന ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന് ടീമില്‍ അവസരം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Friday, January 8, 2021, 14:30 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+