For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS Test: ഈ സ്ട്രാറ്റജി ഇന്ത്യയെ വലിയ കുഴപ്പത്തിലാക്കും- മൈക്കല്‍ ക്ലാര്‍ക്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 244 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 11 റണ്‍സാണ് ഇന്ത്യ രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി എടുത്തത്. വിരാട് കോലിയുടെ (74) പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ അമിത പ്രതിരോധ പദ്ധതി ടീമിനെ വലിയ കുഴപ്പത്തിലാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ചേതേശ്വര്‍ പുജാരയുടെ അമിത പ്രതിരോധ ബാറ്റിങ് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ക്ലാര്‍ക്കിന്റെ പ്രതികരണം. 'സെഞ്ച്വറി നേടാന്‍ സാധിക്കാത്തതില്‍ തീര്‍ച്ചയായും കോലി നിരാശനായിട്ടുണ്ടാവും. ഇന്ത്യന്‍ നിരയില്‍ റണ്‍സ് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരാള്‍ കോലിയാണെന്നാണ് തോന്നിയത്. മറ്റെല്ലാവരും പ്രതിരോധിച്ച് കളിക്കാന്‍ മാത്രമാണ് നോക്കിയത്. ഇതാണ് ആദ്യം മുതലുള്ള ഇന്ത്യയുടെ ബാറ്റിങ് കണ്ടപ്പോള്‍ തോന്നിയത്.

michaelclarke

ഓസ്‌ട്രേലിയ എ ടീമുമായുള്ള മത്സരത്തിലെ പുജാരയുടെ ചില പ്രകടനം കണ്ടിരുന്നു. എങ്ങനെയാണ് പുജാര കളിക്കുന്നതെന്ന് അറിയാം. ഇത്തരത്തില്‍ പ്രതിരോധിച്ച് കളിക്കുമ്പോള്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണാല്‍ ടീം വലിയ സമ്മര്‍ദ്ദത്തിലാവും. അടുത്ത മത്സരങ്ങളില്‍ വിരാട് കോലിയില്ലാതെ ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ? വലിയ പ്രതിസന്ധിയാണ് ടീം നേരിടുന്നത്. ഈ സ്ട്രാറ്റജി കാണാന്‍ ബുദ്ധിമുട്ടാണ്'-ക്ലാര്‍ക്ക് പറഞ്ഞു.

വിരാട് കോലിയും അജിന്‍ക്യ രഹാനെയും (42) ക്രീസില്‍ നിന്നപ്പോഴാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിന് അനക്കം വെച്ചത്. പുജാര 160 പന്തുകള്‍ നേരിട്ടാണ് 43 റണ്‍സെടുത്തത്. തുടക്കം മുതല്‍ അനാവശ്യമായി പ്രതിരോധിച്ച് കളിക്കാന്‍ പുജാര ശ്രമിച്ചുവെന്ന ആക്ഷേപമുണ്ട്. എന്നാല്‍ തന്റെ പദ്ധതിയില്‍ യാതൊരു കുറ്റബോധവും ഇല്ലെന്നാണ് പുജാര പറഞ്ഞത്. കാരണം പന്ത് നന്നായി സ്വിങ് ചെയ്തിരുന്നതിനാല്‍ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ കോലി നാട്ടിലേക്ക് പോകും. ശേഷമുള്ള മൂന്ന് മത്സരത്തിലും അജിന്‍ക്യ രഹാനെയാവും ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മ കോലിക്ക് പകരം ടീമിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോലിയുടെ അഭാവം നികത്തുക അത്ര എളുപ്പമാവില്ല.

Story first published: Friday, December 18, 2020, 11:54 [IST]
Other articles published on Dec 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+