വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നേരിടാന്‍ പ്രയാസപ്പെട്ട രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെ? വേഡ് പറയുന്നു

സിഡ്‌നി: ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഏഴിന് നടക്കാനിരിക്കുകയാണ്. നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലായതിനാല്‍ സിഡ്‌നിയിലെ മത്സര ഫലം ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ള മൈതാനമാണ് സിഡ്‌നി. എന്നാല്‍ വിജയങ്ങളുടെ കണക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. പ്രധാനമായും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയുടേയും പ്രകടനമാണ് ശ്രദ്ധേയമായത്. ഇപ്പോഴിതാ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച രണ്ട് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ മാത്യു വേഡ്.

ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് വേഡ് അഭിപ്രായപ്പെട്ടത്. 'എന്റെ അഭിപ്രായത്തില്‍ വളരെ മനോഹരമായാണ് അശ്വിനും ജഡേജയും പന്തെറിയുന്നത്. പ്രത്യേകിച്ച് മെല്‍ബണില്‍ മികച്ച സ്പിന്നും ബൗണ്‍സും ഉണ്ടായിരുന്നു. പേസാക്രമാണ് പ്രതീക്ഷിച്ചിരുന്നത്, ഇത്തരമൊരു സ്പിന്നാക്രമണം ഒരിക്കലും കരുതിയിരുന്നില്ല'-വേഡ് പറഞ്ഞു.

matthewwade

ഓസീസ് മൈതാനത്ത് സാധാരണ അശ്വിനെ ഇന്ത്യ പരിഗണിക്കാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ അശ്വിനെ കളിപ്പിച്ച ഇന്ത്യയുടെ പ്രതീക്ഷ തെറ്റിയില്ല. രണ്ട് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ് നട്ടെല്ലുകളായ സ്റ്റീവ് സ്മിത്തിനെയും ലാബുഷാനെയേയും രണ്ട് തവണ വീതം പുറത്താക്കാനും അശ്വിനായി. എന്നാല്‍ അശ്വിനെതിരേ സ്മിത്ത് ആധിപത്യം സ്ഥാപിച്ച് തിരിച്ചെത്തുമെന്ന് തനിക്കുറപ്പുണ്ടെന്ന് മാത്യു വേഡ് പറഞ്ഞു.

'അശ്വിനെതിരേ ഇതിന് മുമ്പ് സ്റ്റീവ് കളിച്ച് പരിചയസമ്പത്തുള്ളതാണ്. സ്മിത്ത് ഈ ഫോം ഔട്ടിനെ അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്. വേറെ പ്രശ്‌നങ്ങളൊന്നും നിലവിലില്ല. അശ്വിനും ജഡേജയും മികച്ച സ്പിന്‍ കൂട്ടുകെട്ടാണ്. വളരെ സ്ഥിരതയുള്ളവരാണ് ഇരുവരും. അതിനാല്‍ ഒരു വഴി കണ്ടെത്തേണ്ടത് ഞങ്ങളുടെ ആവിശ്യമാണ്. ഓപ്പണറെന്ന നിലയില്‍ ആസ്വദിച്ചാണ് ബാറ്റ് ചെയ്യുന്നത്. സെലക്ടര്‍മാര്‍ ഈ റോള്‍ ചെയ്യണമെന്ന് ആവിശ്യപ്പെട്ടാല്‍ സന്തോഷത്തോടെ ചെയ്യും'-വേഡ് പറഞ്ഞു.

മാത്യു വേഡ് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും ഓസീസിന് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. സിഡ്‌നിയില്‍ ഡേവിഡ് വാര്‍ണര്‍ ഓസീസ് നിരയില്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഓസീസ് ബാറ്റിങ് നിരയ്ക്കത് കൂടുതല്‍ കരുത്താവും. മികച്ച തുടക്കം ലഭിച്ചാല്‍ സ്റ്റീവ് സ്മിത്തിനും ലാബുഷാനെയ്ക്കും സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിക്കും.

Story first published: Monday, January 4, 2021, 8:21 [IST]
Other articles published on Jan 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X