Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അജിന്‍ക്യ രഹാനെ ഇങ്ങനെ മെല്ലപ്പോക്ക് നടത്തരുത്- വിമര്‍ശിച്ച് സഞ്ജയ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെതിരേ സഞ്ജയ് മഞ്ജരേക്കര്‍. സിഡ്‌നിയില്‍ രഹാനെ ഇത്രയും മെല്ലപ്പോക്ക് ശൈലിയില്‍ ബാറ്റ് ചെയ്യേണ്ട ആവിശ്യമില്ലെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. മൂന്നാം വിക്കറ്റില്‍ രഹാനെയും പുജാരയും ചേര്‍ന്ന് നടത്തിയ മെല്ലപ്പോക്ക് കൂട്ടുകെട്ടാണ് ഇന്ത്യയുടെ അധിപത്യം നഷ്ടപ്പെടുത്തിയതെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്.

'ഓപ്പണിങ് കൂട്ടുകെട്ട് 70 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തതോടെ ഇന്ത്യക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. ഇന്ത്യക്ക് സാധാരണ ഗതിയില്‍ മികച്ച തുടക്കം ഓസ്‌ട്രേലിയയില്‍ ലഭിക്കാറില്ല. എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അതാണ് പ്രശ്‌നമായത്. അവര്‍ അല്‍പ്പംകൂടി വേഗത്തില്‍ സ്‌കോര്‍ നേടിയിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു. എന്നാല്‍ പുജാരയുടെ കളി ശൈലി മാറ്റുക എളുപ്പമല്ല. എന്നാല്‍ രഹാനെയുടെ ബാറ്റിങ്ങിലാണ് എനിക്ക് അല്‍പ്പം പ്രശ്‌നമുള്ളത്. അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ രഹാനെ മികച്ച ഫോമിലാണ്. അതിനാല്‍ത്തന്നെ ഇത്രയും മെല്ലപ്പോക്ക് ബാറ്റിങ് നടത്തേണ്ട ആവിശ്യമില്ലായിരുന്നു'-മഞ്ജരേക്കര്‍ പറഞ്ഞു.

sanjaymanjrekarandrahane

മെല്‍ബണില്‍ ഇന്ത്യയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത് നായകന്‍ രഹാനെയുടെ സെഞ്ച്വറി പ്രകടനം ആയിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളുടെ മെല്ലപ്പോക്ക് ബാറ്റിങ് വലിയ ചര്‍ച്ചയായി. 176 പന്തുകള്‍ നേരിട്ടാണ് പുജാര 50 റണ്‍സ് നേടിയത്. രഹാനെ 70 പന്തുകള്‍ നേരിട്ടാണ് 22 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. അതിനായി നേരിട്ടത് 22.5 ഓവറുകളാണ്. ഇരുവരുടെയും മെല്ലപ്പോക്ക് മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

നിരവധി പ്രമുഖ താരങ്ങളാണ് പുജാരയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ചത്. ഇത്രയും മെല്ലപ്പോക്ക് ബാറ്റിങ് ശരിയായ രീതിയാണെന്ന് കരുതുന്നില്ലെന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്. മധ്യനിരയില്‍ വിക്കറ്റുകള്‍ പെട്ടെന്ന് വീണതും ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി. റിഷഭ് പന്തിന്റെ വിക്കറ്റ് പോയതോടെ ഇന്ത്യക്ക് അടിപതറി. രവീന്ദ്ര ജഡേജ 28 റണ്‍സുമായി പുറത്താവാതെ നിന്നു.

സിഡ്‌നിയില്‍ വിജയത്തിനായി ഇന്ത്യ പൊരുതുകയാണ്. രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 336 റണ്‍സ് ഇന്ത്യക്ക് വേണം.

Story first published: Sunday, January 10, 2021, 12:34 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+