വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സിഡ്‌നിയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍? നിലവിലെ ടീമില്‍ രണ്ട് പേര്‍

സിഡ്‌നി: ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഏഴിന് സിഡ്‌നി മൈതാനത്ത് നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഭേദപ്പെട്ട ബാറ്റിങ് റെക്കോഡുള്ള മൈതാനമാണ് സിഡ്‌നിയിലേതെങ്കിലും വിജയക്കണക്കുകള്‍ പ്രതീക്ഷയ്‌ക്കൊത്തുള്ളതല്ല. 10 ഇന്ത്യന്‍ താരങ്ങളാണ് സിഡ്‌നി മൈതാനത്ത മൂന്നക്കം കണ്ടിട്ടുള്ളത്. നിലവിലെ ടീമില്‍ വിരാട് കോലിയുള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് സെഞ്ച്വറി നേടിയിട്ടുള്ളത്. സിഡ്‌നിയില്‍ മറ്റൊരു അങ്കം നടക്കാനിരിക്കെ ഈ മൈതാനത്ത് ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്ന് സെഞ്ച്വറിയാണ് സിഡ്‌നിയില്‍ നേടിയിട്ടുള്ളത്. 1992ല്‍ പുറത്താവാതെ 213 പന്തില്‍ 148 റണ്‍സ് നേടിയതാണ് ഇവിടുത്തെ ആദ്യ സെഞ്ച്വറി. 2004ല്‍ പുറത്താവാതെ 241 റണ്‍സ് നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. 2008ല്‍ 243 പന്തില്‍ പുറത്താവാതെ 154 റണ്‍സ് നേടിയതാണ് സിഡ്‌നിയിലെ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി.

വിവിഎസ് ലക്ഷ്മണ്‍ (3)

വിവിഎസ് ലക്ഷ്മണ്‍ (3)

വിവിഎസ് ലക്ഷ്മണും മൂന്ന് സെഞ്ച്വറി ഓസ്‌ട്രേലിയക്കെതിരേ നേടിയിട്ടുണ്ട്. 2000ല്‍ 198 പന്തില്‍ 167 റണ്‍സ് നേടിയതാണ് ആദ്യത്തെ മികച്ച പ്രകടനം. 2004ല്‍ 178 റണ്‍സ് നേടിയതാണ് രണ്ടാമത്തെ പ്രകടനം. സച്ചിന്‍ ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തിലാണ് ലക്ഷ്മണും സെഞ്ച്വറി നേടിയത്. 2008ല്‍ 109 റണ്‍സ് നേടിയതാണ് അവസാനത്തെ സെഞ്ച്വറി പ്രകടനം. മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് കൂടുതലായും ലക്ഷ്മണ്‍ കളിച്ചിരുന്നത്.

സുനില്‍ ഗവാസ്‌കര്‍-ക്രിസ് ശ്രീകാന്ത് (1)

സുനില്‍ ഗവാസ്‌കര്‍-ക്രിസ് ശ്രീകാന്ത് (1)

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഒരു സെഞ്ച്വറിയാണ് സിഡ്‌നിയില്‍ നേടിയത്. 1986ല്‍നടന്ന പരമ്പരയില്‍ 400 പന്തുകള്‍ നേരിട്ട് 172 റണ്‍സാണ് അദ്ദേഹം നേടിയത്. 19 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. ക്രിസ് ശ്രീകാന്താണ് സെഞ്ച്വറി നേടിയ മറ്റൊരു താരം. 1986ല്‍ ഗവാസ്‌കറിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താണ് ശ്രീകാന്ത് 116 റണ്‍സ് നേടിയത്. 19 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും.

മോഹീന്ദര്‍ അമര്‍നാഥ്-രവി ശാസ്ത്രി (1)

മോഹീന്ദര്‍ അമര്‍നാഥ്-രവി ശാസ്ത്രി (1)

1986ലാണ് മോഹീന്ദര്‍ അമര്‍നാഥ് സിഡ്‌നിയില്‍ സെഞ്ച്വറി നേടിയത്. 312 പന്തുകള്‍ നേരിട്ട് 138 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. 10 ഫോറും അതില്‍ ഉള്‍പ്പെടും. മത്സരത്തില്‍ ഇന്ത്യ 600 റണ്‍സ് അടിച്ചെടുത്തു. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഒരു സെഞ്ച്വറി സിഡ്‌നിയില്‍ നേടി. 1991-92ലെ പരമ്പരയിലെ സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 206 റണ്‍സാണ് രവി നേടിയത്. 572 മിനുട്ട് ക്രീസില്‍ ചിലവിട്ട അദ്ദേഹം 17 ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്.

വിരാട് കോലി-കെ എല്‍ രാഹുല്‍ (1)

വിരാട് കോലി-കെ എല്‍ രാഹുല്‍ (1)

ഇന്ത്യന്‍ നായകന്‍ വിരാട് കോലി 2015ലാണ് സിഡ്‌നിയില്‍ സെഞ്ച്വറി നേടിയത്. 230 പന്തില്‍ 147 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 20 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു കോലിയുടെ ക്ലാസിക് പ്രകടനം. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇത്തവണ കോലി ഇന്ത്യക്കൊപ്പം സിഡ്‌നിയില്‍ കളിക്കില്ല. കെ എല്‍ രാഹുലും 2015ലാണ് സിഡ്‌നിയില്‍ സെഞ്ച്വറി നേടിയത്. 262 പന്തുകള്‍ നേരിട്ട് 110 റണ്‍സാണ് അദ്ദേഹം നേടിയത്. 13 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും. പരിക്കേറ്റ രാഹുലിനും ഇത്തവണത്തെ ടെസ്റ്റ് പരമ്പര നഷ്ടമായി.

പുജാര-റിഷഭ് പന്ത് (1)

പുജാര-റിഷഭ് പന്ത് (1)

ഇത്തവണ സിഡ്‌നിയില്‍ കളിക്കാനുള്ള ഇന്ത്യന്‍ താരങ്ങളില്‍ ചേതേശ്വര്‍ പുജാര,റിഷഭ് പന്ത് എന്നിവര്‍ മാത്രമാണ് സിഡ്‌നിയില്‍ സെഞ്ച്വറി നേടിയിട്ടുള്ളത്. 2018-19 പരമ്പരയില്‍ 193 റണ്‍സാണ് പുജാര നേടിയത്. 22 ഫോറും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇത്തവണ അത്ര മികച്ച ഫോമിലല്ല പുജാരയുള്ളത്. ഇതേ പരമ്പരയിലാണ് റിഷഭ് പന്തിന്റെയും ബാറ്റിങ്. പുറത്താവാതെ 159 റണ്‍സാണ് റിഷഭ് നേടിയത്. 15 ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

Story first published: Tuesday, January 5, 2021, 12:11 [IST]
Other articles published on Jan 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X