For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ എവിടെ മാറ്റം വരുത്തണം? രണ്ട് താരങ്ങള്‍ വന്നാല്‍ ശരിയാകും- സുനില്‍ ഗവാസ്‌കര്‍

മെല്‍ബണ്‍: അഡ്‌ലെയ്ഡില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. നാല് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിട്ട് നില്‍ക്കുന്നതിനാല്‍ മെല്‍ബണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ച് സമനില പിടിക്കാനുറച്ചാവും ഇന്ത്യയുടെ വരവ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിലവിലെ പ്ലേയിങ് ഇലവനുമായി മുന്നോട്ട് പോയാല്‍ തോല്‍വി തുടരുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും ആരെയൊക്കെയാണ് ടീമിലേക്ക് പരിഗണിക്കേണ്ടതെന്നും സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

ശുബ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് സുനില്‍ ഗവാസ്‌കറിന്റെ നിലപാട്. 'ഇത്തരമൊരു മോശം പ്രകടനം ഉണ്ടായാല്‍ എല്ലാവരും നിരാശരാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. രണ്ടാം ദിവസത്തില്‍ എന്തായിരുന്നു സാഹചര്യം. പിന്നീട് മൂന്നാം ദിനത്തില്‍ സംഭവിച്ചതെന്താണ്. ഇന്ത്യന്‍ ടീമും ഇത്തരത്തില്‍ വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഓസീസ് ബാറ്റിങ്ങും വലിയ ആത്മവിശ്വാസത്തോടെ ഉള്ളതായിരുന്നില്ല'-ഗവാസ്‌കര്‍ പറഞ്ഞു.

klrahulshubmangillgavaskar

'ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റം വേണം. രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നുറപ്പാണ്. പൃത്ഥ്വി ഷായ്ക്ക് പകരം കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്താന്‍ സാധ്യതയുണ്ട്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കണം. രാഹുല്‍ മികച്ച ഫോമിലാണ്. അവന്‍ എത്തി മികച്ച തുടക്കം നല്‍കിയാല്‍ ചിത്രം മാറും. ഇക്കാര്യത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പൃത്ഥ്വി ഷായാണ്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പൃത്ഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രമാണ് എടുത്തത്. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായതെന്നതാണ് ശ്രദ്ധേയം. യുവതാരത്തിന്റെ ടെക്‌നിക്കുകള്‍ക്കെതിരെയും വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ താരത്തെ രണ്ടാം മത്സരത്തില്‍ പുറത്തിരുത്തുമെന്നുറപ്പാണ്.

കോലി മടങ്ങുമ്പോള്‍ രോഹിത് ശര്‍മ ടീമിലേക്കെത്തുമോയെന്ന് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ നാലാം നമ്പറില്‍ രഹാനെ ഇറങ്ങാനാണ് സാധ്യത. ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് ഇറങ്ങാനും സാധ്യത കൂടുതലാണ്. മുഹമ്മദ് ഷമി പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതും ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു.

Story first published: Sunday, December 20, 2020, 13:35 [IST]
Other articles published on Dec 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+