Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വാര്‍ണര്‍ സിഡ്‌നിയില്‍ കളിക്കുമോ? ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നു

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഓസ്‌ട്രേലിയ. ഏഴാം തീയ്യതി സിഡ്‌നിയിലാണ് മൂന്നാം മത്സരം നടക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ ഓസ്‌ട്രേലിയക്ക് സിഡ്‌നിയില്‍ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുമോയെന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇപ്പോഴിതാ സിഡ്‌നിയില്‍ രോഹിത് ശര്‍മ കളിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍.

ഡേവിഡ് വാര്‍ണര്‍ കളിക്കാന്‍ വളരെ സാധ്യതയുണ്ടെന്നാണ് ലാംഗര്‍ വ്യക്തമാക്കിയത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ വാര്‍ണര്‍ക്ക് ടി20 പരമ്പരയും ആദ്യ ടെസ്റ്റ് മത്സരവും നഷ്ടമായിരുന്നു. വാര്‍ണറുടെ അഭാവം ഓസീസിന്റെ ബാറ്റിങ് നിരയിലും പ്രകടമായിരുന്നു. മികച്ച തുടക്കം സമ്മാനിക്കാന്‍ ആദ്യ രണ്ട് ടെസ്റ്റിലും ഓസീസിന് സാധിച്ചിരുന്നില്ല. എന്നാല്‍ സിഡ്‌നിയില്‍ വാര്‍ണര്‍ എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ടീമുള്ളത്.

warnerandjustinlanger

സിഡ്‌നിയില്‍ ഡേവിഡ് വാര്‍ണറിന്റെ റെക്കോഡുകള്‍ ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടുന്നതും ഓസീസിന് ആത്മവിശ്വാസം നല്‍കുന്നതുമാണ്. 13 ഇന്നിങ്‌സുകളാണ് വാര്‍ണര്‍ സിഡ്‌നിയില്‍ കളിച്ചിട്ടുള്ളത്. 66.55 ശരാശരിയില്‍ 732 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 122*,113,55,56,45,111* എന്നിങ്ങനെയാണ് സിഡ്‌നിയിലെ അവസാന ആറ് ഇന്നിങ്‌സുകളില്‍ നിന്നായി വാര്‍ണര്‍ നേടിയത്. അതിനാല്‍ത്തന്നെ വാര്‍ണര്‍ എത്തിയാല്‍ മികച്ച തുടക്കം തന്നെ ഓസീസിന് പ്രതീക്ഷിക്കാം.

ബേണ്‍സിനെ പകരം വാര്‍ണര്‍ എത്തുമ്പോള്‍ മാത്യു വേഡിന് പകരം പുക്കോസ്‌കി വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും. എന്നാല്‍ വേഡിനെ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. മധ്യനിരയില്‍ മോശം ഫോമിലുള്ള ട്രവിസ് ഹെഡ്ഡിന് പകരം വേഡ് മധ്യനിരയില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മധ്യനിരയിലായിരുന്നു വേഡ് കളിച്ചിരുന്നത്. ടീമിന്റെ പ്രത്യേക സാഹചര്യത്തില്‍ ഓപ്പണറായി ഇറങ്ങേണ്ടി വന്നതാണ്.

ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷാനെയും ഫോം കണ്ടെത്തേണ്ടത് ഓസ്‌ട്രേലിയക്ക് അത്യാവശ്യമാണ്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 10 റണ്‍സാണ് സ്മിത്തിന് നേടാനായത്. ആര്‍ അശ്വിന്റെ ബൗളിങ്ങിന് മുന്നില്‍ രണ്ട് തവണ വീതമാണ് സ്മിത്തും ലാബുഷാനെയും കീഴടങ്ങിയത്. എന്നാല്‍ വാര്‍ണര്‍ക്ക് മികച്ച തുടക്കം നല്‍കാനായാല്‍ സമ്മര്‍ദ്ദമില്ലാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേലെ ആധിപത്യം സ്ഥാപിക്കാന്‍ സ്മിത്തിനും ലാബുഷാനെയ്ക്കുമാവും. ഇരുവര്‍ക്കും മികച്ച റെക്കോഡാണ് സിഡ്‌നിയില്‍ ഉള്ളത്.

Story first published: Tuesday, January 5, 2021, 12:34 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+