For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വ്യക്തിപരമായ നേട്ടത്തിനുവേണ്ടി കളിച്ചിട്ടില്ല, 200 ക്ലബ്ബിലെത്തിയതില്‍ സന്തോഷം: ഹെയ്‌സല്‍വുഡ്

അഡ്‌ലെയ്ഡ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കരുത്തരായ ഇന്ത്യയെ 36 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിടുന്നതില്‍ പ്രധാന പങ്കുവഹിച്ച ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡാണ്. പാറ്റ് കമ്മിന്‍സ് തുടക്കമിട്ട വിക്കറ്റ് വേട്ട ഹെയ്‌സല്‍വുഡ് ഏറ്റെടുത്തതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഗാലറയിലേക്ക് ഘോഷയാത്ര ചെയ്തു. മത്സരത്തിലൂടെ 200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലെത്താനും ഹെയ്‌സല്‍വുഡിനായി. ഇപ്പോഴിതാ തന്റെ മിന്നും പ്രകടനത്തെക്കുറിച്ച് ഹെയ്‌സല്‍വുഡ് പ്രതികരിച്ചിരിക്കുകയാണ്.

'വളരെ സവിശേഷതകളുള്ള നിമിഷമാണത്. നിങ്ങളൊരിക്കലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ക്രിക്കറ്റ് കളിക്കരുത്. എന്നാല്‍ 200 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിനായാതില്‍ സന്തോഷം. എല്ലാം കൃത്യമായ പദ്ധതിക്കനുസരിച്ച് നടന്നു. പാറ്റ് കമ്മിന്‍സ് നല്‍കിയ തുടക്കം അവിശ്വസിനീയമായിരുന്നു. രണ്ട് വമ്പന്‍ വിക്കറ്റുകള്‍ അവന്‍ വീഴ്ത്തിയതോടെ അത് എന്നെയും പ്രചോദിപ്പിച്ചു'-ഹെയ്‌സല്‍വുഡ് പറഞ്ഞു.

നിലവിലെ ടീമിലുള്ളവരുമായി മികച്ച സൗഹൃദമാണുള്ളത്. ഒരുമിച്ച് നിരവധി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എല്ലാ മത്സരത്തിലും 20 വിക്കറ്റ് വീഴ്ത്തുകയെന്നത് രസമുള്ള കാര്യമാണെന്നും ഹെയ്‌സല്‍വുഡ് പറഞ്ഞു. ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന 18ാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ഹെയ്‌സല്‍വുഡ്. പാറ്റ് കമ്മിന്‍സും ഹെയ്‌സല്‍വുഡും ചേര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ എന്ന നാണംകെട്ട റെക്കോഡിലേക്കാണ് ഇന്ത്യയെ തള്ളിവിട്ടത്.

joshhazlewood

അഞ്ച് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മായങ്ക് അഗര്‍വാള്‍,അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി,വൃദ്ധിമാന്‍ സാഹ,ആര്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റാണ് ഹെയ്‌സല്‍വുഡ് നേടിയത്. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും വീഴ്ത്തി. കമ്മിന്‍സിന്റെ പന്തേറ്റ് പരിക്ക് പറ്റിയ മുഹമ്മദ് ഷമി റിട്ടേര്‍ഡ് ഹട്ടായും മടങ്ങി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കൈയിലെത്തിയ കളി കൈവിട്ട് കളയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 244 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയെ 191 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലഭിച്ച 53 റണ്‍സ് ലീഡ് മുതലാക്കുന്നതില്‍ ഇന്ത്യന്‍ നിര പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും രണ്ടക്കം കാണാനായില്ല എന്നതാണ് ശ്രദ്ധേയം.

Story first published: Saturday, December 19, 2020, 13:45 [IST]
Other articles published on Dec 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+