
കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസി ഐ പങ്കുവെച്ചിരുന്നു. നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 എന്ന നിലയിലാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യയും വിജയിച്ചു. അതിനാല്‍ത്തന്നെ സിഡ്‌നിയിലെ മത്സരം ഇരു ടീമിനും നിര്‍ണ്ണായകമാണ്.

അതിനിടെ ഇന്ത്യക്ക് തലവേദനയായി താരങ്ങള്‍ ബയോ ബബിള്‍ ലംഘിച്ചിരിക്കുകയാണ്. സിഡ്‌നിയിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ രോഹിത് ശര്‍മ,റിഷഭ് പന്ത്,ശുബ്മാന്‍ ഗില്‍,പൃത്ഥ്വി ഷാ,നവദീപ് സൈനി എന്നിവര്‍ പോയതാണ് കുരുക്കായത്. ഇവര്‍ ഭക്ഷണം കഴിച്ചതിന്റെ ബില്‍ ഇന്ത്യന്‍ ആരാധകനായ യുവാവ് കൊടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം പുറത്തുവിട്ട താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് താരങ്ങള്‍ കോവിഡ് ചട്ടം ലംഘിച്ചതായി വ്യക്തമായത്. നിലവില്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താരങ്ങള്‍ ചട്ട ലംഘനം നടത്തിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയപ്പോഴും ചട്ടലംഘനം നടന്നെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. കോവിഡ് വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തുന്ന നടപടിയാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ക്വാറന്റെയ്ന്‍ കഴിഞ്ഞെത്തിയ രോഹിത് ശര്‍മയും സംഘത്തില്‍ ഉണ്ടായിരുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇവരില്‍ ആര്‍ക്കെങ്കിലും രോഗ ബാധയുണ്ടായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

മെല്‍ബണില്‍ കഴിഞ്ഞ ദിവസം ഇന്ത്യ പരിശീലനം നടത്തിയിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ചേതേശ്വര്‍ പുജാരക്ക് പരിക്കേല്‍ക്കുകയും അദ്ദേഹം പരിശീലനം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പരിശീലനം ആരംഭിച്ചിരുന്നെങ്കിലും പരിക്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തും. ഹനുമ വിഹാരിയെ നിലനിര്‍ത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കെ എല്‍ രാഹുല്‍ വീണ്ടും പുറത്തിരിക്കേണ്ടി വരും. പരിക്കേറ്റ ഉമേഷ് യാദവിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചേക്കും. ടി നടരാജനെ ഉമേഷിന് പകരമായി ടീമിന് ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം.


Click it and Unblock the Notifications











