IND vs AUS: ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം, അന്വേഷിക്കാനൊരുങ്ങി ഐസിസി
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായി സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബൂംറയ്ക്കും നേരെ വംശീയാധിക്ഷേപം ഉണ്ടായ സംഭവം അന്വേഷിക്കാനൊരുങ്ങി ഐസിസി. കാണികളില്‍ ചിലര്‍ സിറാജിന്റെയും ബൂംറയുടെയും അമ്മയ്ക്ക് വിളിക്കുകയും കുരങ്ങനെന്ന് വിളിക്കുകയും ചെയ്തു. മൂന്നാം ദിനവും ഇതേ സംഭവം നടന്നതോടെ ഇരുവരും ക്യാപ്റ്റന്‍ രഹാനെയെ അറിയിക്കുകയും രഹാനെയും സീനിയര്‍ താരം അശ്വിനും ചേര്‍ന്ന് അംപയറോട് പരാതിപ്പെടുകയും ചെയ്തു.
അംപയര്‍മാരുടെ നിര്‍ദേശാനുസരണം ബിസിസിഐ,ഗ്രൗണ്ട്,ഐസിസി സുരക്ഷാ ജീവനക്കാര്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു. താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായതിന് ഗൗരവകരമായാണ് ബിസിസി ഐ കാണുന്നത്. ശക്തമായ നടപടി സ്വീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളാണ് ബിസിസി ഐ നടത്തിയിരിക്കുന്നത്. ഇതോടെ ഐസിസി അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗാലറിയിലെ സിസിടിവി വീഡിയോകള്‍ ഐസിസി പരിശോധിക്കുമെന്നാണ് വിവരം.

800 സുരക്ഷാ ക്യാമറകളാണ് സിഡ്‌നി ഗ്രൗണ്ടില്‍ നിരീക്ഷണത്തിനായുള്ളത്. ഇതിന്റെ വീഡിയോകളാണ് പരിശോധിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് സിറാജ് നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് കാണികളെ സുരക്ഷാ ജീവനക്കാര്‍ മൈതാനത്ത് നിന്ന് നീക്കിയിരുന്നു. ഇവരോട് സുരക്ഷാ ജീവനക്കാര്‍ സംസാരിച്ചിരുന്നു. ഇവര്‍ വംശീയാധിക്ഷേപം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
കായിക മത്സരങ്ങള്‍ക്കിടയിലെ വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികളാണ് ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. നേരത്തെ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ന്യൂസീലന്‍ഡില്‍ വംശീയാധിക്ഷേപം ഉണ്ടായതും വിവാദമായിരുന്നു. നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ക്കെതിരേ ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ ക്യാംപെയ്ന്‍ ഇപ്പോള്‍ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയിലാണ് ഇത്തരത്തില്‍ വീണ്ടും വംശീയാദിക്ഷേപങ്ങള്‍ക്ക് താരങ്ങള്‍ ഇരയാകുന്നതെന്നതാണ് ദൗര്‍ഭാഗ്യകരം.
മെല്‍ബണ്‍ ടെസ്റ്റിലൂടെയാണ് മുഹമ്മദ് സിറാജ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. ജസ്പ്രീത് ബൂംറ ഇന്ത്യയുടെ പ്രധാന പേസ് ബൗളറാണ്. ഇരുവര്‍ക്കും നേരെയുണ്ടായ സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിലാണ് ഇന്ത്യന്‍ താരങ്ങള്‍. വരും ദിവസങ്ങളില്‍ വംശീയാധിക്ഷേപത്തിന്റെ പേരില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
സിഡ്‌നി ടെസ്റ്റ് നാലാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് ഉയര്‍ത്തിയിരിക്കുന്നത്. ഓസീസിന്റെ ശക്തമായ ബൗളിങ് നിരയെ നേരിട്ട് സിഡ്‌നിയില്‍ ഇത്രയും വലിയ സ്‌കോര്‍ കീഴടക്കുക പ്രയാസകരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications