ഇന്ത്യയുടെ ഓസീസ് പര്യടനം; ഏറ്റവും മനോഹരമായ മൂന്ന് നിമിഷങ്ങള്‍ തിരഞ്ഞെടുത്ത് സഞ്ജയ്
ബ്രിസ്ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ പര്യടനങ്ങളിലൊന്നായിരുന്നു ഇത്തവണത്തേത്. ഏകദിന പരമ്പര നഷ്ടപ്പെട്ടെങ്കിലും ടി20യിലും ടെസ്റ്റിലും പരമ്പര നേടി കംഗാരുക്കളെ നാണം കെടുത്താന്‍ ഇന്ത്യക്കായി. ഇന്ത്യന്‍ ടീം ഏറ്റവും വെല്ലുവിളി നേരിട്ട പരമ്പര കൂടിയാണ് ഇത്തവണത്തേത്. ഐപിഎല്ലിന് പിന്നാലെ നടന്ന ടൂര്‍ണമെന്റായതിനാല്‍ തുടര്‍ച്ചയായ മത്സരത്തെ തുടര്‍ന്ന് നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു.
നിരവധി പ്രതിസന്ധികളെ മറികടന്ന് നേടിയ വിജയമായതിനാല്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഇത്തവണത്തെ പരമ്പരയിലുണ്ടായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണത്തെ പരമ്പരയിലെ തന്റെ ഇഷ്ടപ്പെട്ട മൂന്ന് മുഹൂര്‍ത്തങ്ങള്‍ എതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്.

അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്തായ ശേഷം മെല്‍ബണില്‍ ഇന്ത്യ നടത്തിയ തിരിച്ചുവരവാണ് സഞ്ജയ് ഒന്നാമത്തെ മികച്ച മുഹൂര്‍ത്തമായി തിരഞ്ഞെടുത്തത്. 'എന്റെ ആദ്യത്തെ ഇഷ്ടപ്പെട്ട മുഹൂര്‍ത്തം 36 റണ്‍സിന് ഓള്‍ഔട്ടായ ശേഷം മെല്‍ബണില്‍ തിരിച്ചുവരവ് നടത്തിയതാണ്. 1974ല്‍ ഇന്ത്യ 42 റണ്‍സിന് ഓള്‍ഔട്ടായ മത്സരത്തിന്റെ തൊട്ടടുത്ത മത്സരം ഇന്ത്യ ഇന്നിങ്‌സിനും 74 റണ്‍സിനും തോറ്റിരുന്നു. എന്നാല്‍ ഇവിടെ ഇത്തവണ ഇന്ത്യ അടുത്ത മത്സരം ജയിച്ചു. അതൊരു ചരിത്ര നിമിഷമാണ്. കാരണം അതിന് മുമ്പ് ഇത്തരത്തിലൊരു തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്ത്യ ചരിത്ര തോല്‍വിയാണ് ഏറ്റുവാങ്ങിയത്'-സഞ്ജയ് പറഞ്ഞു.
രണ്ടാമത്തെ സംഭവമായി അദ്ദേഹം പറഞ്ഞത് സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയതാണ്. ജഡേജയെ വിമര്‍ശിച്ച് ഏറെ പുലിവാല് പിടിച്ചിട്ടുള്ളയാളാണ് സഞ്ജയ്. ' എന്റെ ഇഷ്ടപ്പെട്ട രണ്ടാമത്തെ മുഹൂര്‍ത്തം രവീന്ദ്ര ജഡേജ സ്മിത്തിനെ റണ്ണൗട്ടാക്കിയതാണ്. അത് ദീര്‍ഘകാലം ഞാന്‍ ഓര്‍ത്തിരിക്കും. അസാധ്യമായ റണ്ണൗട്ടാണ് ജഡേജ നേടിയത്. കമന്ററി പറഞ്ഞത് വളരെ അത്ഭുതത്തോടെയാണ്. അതിനാല്‍ മനസില്‍ നിലനില്‍ക്കും. വേഗമേറിയ ത്രോയില്‍ ഡയറക്ട് ഹിറ്റ്'-സഞ്ജയ് പറഞ്ഞു.
മൂന്നാമതായി അദ്ദേഹം തിരഞ്ഞെടുത്തത് പരിമിത ഓവര്‍ ക്രിക്കറ്റിലെ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിനെയാണ്. 'എന്റെ മൂന്നാമത്തെ മികച്ച മുഹൂര്‍ത്തം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റ്‌സ്മാനെന്ന നിലയിലെ വളര്‍ച്ചയാണ്. ഐപിഎല്ലില്‍ 20 ഓവറില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹര്‍ദിക് തിളങ്ങിയപ്പോഴും 50 ഓവറില്‍ അവനത് സാധിക്കുമോയെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ പര്യടനത്തിലൂടെ 50 ഓവറിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഹര്‍ദികിന് തിളങ്ങാനാവുമെന്ന് അവന്‍ കാട്ടിത്തന്നു'-സഞ്ജയ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications