IND vs AUS: പുജാരയെ ഓസീസ് ബൗളര്‍മാര്‍ 'പൂട്ടിയത്' എങ്ങനെ? മഗ്രാത്ത് വിശദമാക്കുന്നു
ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരമാണ് ചേതേശ്വര്‍ പുജാര. ഇന്ത്യ 2018-19 സീസണില്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ 74.43 ശരാശരിയില്‍ 521 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന സീസണിലെ പ്രകടന മികവ് ഇത്തവണയും പുജാര ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മികവിനൊത്ത് അദ്ദേഹത്തിന് ഉയരാനായില്ല.
പാറ്റ് കുമ്മിന്‍സിന് മുന്നിലാണ് ഇത്തവണ കൂടുതല്‍ തവണയും പുജാര പുറത്തായത്. ഇത്തവണ പുജാര പുറത്തായ പന്തുകളെല്ലാം വളരെ മനോഹരമായിരുന്നു. പുജാരയെ ഒഴിഞ്ഞുമാറാന്‍ സമ്മതിക്കാതെ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലാണ് ഇത്തവണ ഓസീസ് പേസര്‍മാര്‍ പന്തെറിഞ്ഞത്. ഇപ്പോഴിതാ നിലവിലെ ടെസ്റ്റ് പരമ്പരയില്‍ പുജാരയെ ഓസീസ് ബൗളര്‍മാര്‍ പൂട്ടിയത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

'പുജാര ഇത്തവണ പുറത്തായതെല്ലാം ഒരേ രീതിയിലായിരുന്നു. എന്നാല്‍ പുറത്താക്കിയ പന്തുകളെല്ലാം വളരെ മനോഹരവുമാണ്. വലം കൈയന്‍മാരെ നിരവധി തവണ ഓസീസ് ബൗളര്‍മാര്‍ ഇത്തരത്തില്‍ പുറത്താക്കി. ഓഫ്സ്റ്റംപിനോട് ചേര്‍ന്നാണ് പന്തെറിയുന്നത്. അവിടെ തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ അവന് റണ്‍സെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ പുജാരയെ എത്ര സമയം വേണമെങ്കിലും അങ്ങനെ പിടിച്ചുനിര്‍ത്താനാവും. അവന്‍ എത്ര സമയം വേണമെങ്കിലും നിങ്ങളെ വേദനിപ്പിക്കാതെ അങ്ങനെ ബാറ്റ് ചെയ്യും. എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ചാല്‍ വിക്കറ്റ് ലഭിക്കും. ബൗളര്‍മാര്‍ ഓഫ്സ്റ്റംപില്‍ പന്തെറിയാന്‍ സ്ഥിരതയുള്ളവരും ക്ഷമയുള്ളവരുമാണെങ്കില്‍ വിക്കറ്റ് ലഭിക്കും'-മഗ്രാത്ത് പറഞ്ഞു.
ഇത്തവണ ഏറ്റവും കൂടുതല്‍ പുജാര കുടുങ്ങിയത് ഓഫ്‌സ്്റ്റംപിനോട് ചേര്‍ന്നെത്തിയ പന്തിലാണ്. സ്ഥിരതയോടെ അതേ ലൈനില്‍ പന്തെറിയുമ്പോള്‍ പുജാര ബാറ്റുവെക്കാന്‍ നിര്‍ബന്ധിതനാവുന്ന അവസ്ഥയാണുള്ളത്. പാറ്റ് കമ്മിന്‍സിന്റെ വേഗവും ലൈനുമാണ് പുജാരയെ ഇത്തവണ ഏറെ ബുദ്ധിമുട്ടിച്ചത്. 'പുജാരയുടെ ദൗര്‍ഭല്യം എന്തെന്ന് ഓസീസ് ബൗളര്‍മാര്‍ നേരത്തെ മനസിലാക്കിയെന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ത്തന്നെ പുജാരയ്‌ക്കെതിരേ മികച്ച പദ്ധതി അവര്‍ക്കുണ്ടായിരുന്നു. ആ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാനും അവര്‍ക്കായി'-മഗ്രാത്ത് പറഞ്ഞു.
ബ്രിസ്ബണില്‍ നാലാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യക്ക് പ്രതീക്ഷ ഏറെയാണ്. മൂന്നാം ദിനം കളി പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നിലവില്‍ 54 റണ്‍സ് ലീഡ് ആതിഥേയര്‍ക്കുണ്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 336 റണ്‍സും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications