Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പരിക്കേറ്റ ജെയിംസ് പാറ്റിന്‍സന്‍ സിഡ്‌നി ടെസ്റ്റില്‍ നിന്ന് പുറത്ത്

സിഡ്‌നി: പരിക്കേറ്റ ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സന്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിന്ന് പുറത്ത്. ആദ്യ രണ്ട് മത്സരത്തിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പാറ്റിന്‍സന് അവശേഷിക്കുന്ന മത്സരത്തിലും അവസരം ലഭിക്കാന്‍ സാധ്യത കുറവായിരുന്നെങ്കിലും നിലവില്‍ പേസര്‍മാര്‍ക്ക് പരിക്കേറ്റാല്‍ ഉത്തമ പകരക്കാരനായിരുന്നു. നിലവില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് ഓസീസ് പേസ് നിരയിലുള്ളത്. മികച്ച രീതിയില്‍ ഇവര്‍ പന്തെറിയുന്നുമുണ്ട്. എന്നാല്‍ ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരം ആരെന്നത് പാറ്റിന്‍സന്റെ പരിക്കോടെ വലിയ ചോദ്യമായിരിക്കുകയാണ്.

പാറ്റിന്‍സന്റെ പകരക്കാരനെ ഇതുവരെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. മിച്ചല്‍ നാസര്‍,സീന്‍ അബോട്ട് എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തരായിട്ടേ ഉള്ളൂ. നിലവില്‍ ഇവരാണ് ഓസീസ് പേസ് നിരയില്‍ പകരക്കാരായുള്ളു. ഇവര്‍ രണ്ട് പേരും ഓസീസിനുവേണ്ടി ടെസ്റ്റില്‍ കളിച്ചിട്ടില്ല. ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വീപ്‌സെനാണ് ഓസ്‌ട്രേലിയന്‍ ടീമിലുള്ള മറ്റൊരു സ്‌പെഷ്യലിസ്റ്റ് ബൗളര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബൗളിങ് നിരയില്‍ ഓസ്‌ട്രേലിയ മാറ്റം വരുത്താന്‍ സാധ്യതയില്ല.

jamespatinson

ഓസീസിനുവേണ്ടി 21 ടെസ്റ്റില്‍ നിന്ന് 81 വിക്കറ്റാണ് പാറ്റിന്‍സന്‍ വീഴ്ത്തിയത്. 26.33 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്. നാല് അഞ്ച് വിക്കറ്റ് പ്രകടനമാണ് പാറ്റിന്‍സന്‍ നടത്തിയത്. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഗബ്ബയില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യക്കെതിരേ അഞ്ച് ടെസ്റ്റ് കളിച്ച പാറ്റിന്‍സന്‍ 25.35 ശരാശരിയില്‍ 20 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 96 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യക്കെതിരായ മികച്ച പ്രകടനം. 2013ല്‍ ചെന്നൈയിലായിരുന്നു ഈ പ്രകടനം.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു പാറ്റിന്‍സന്‍. 10 മത്സരത്തില്‍ നിന്ന് 11 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ പാറ്റിന്‍സന് സാധിച്ചിരുന്നു. എന്നാല്‍ മികച്ച പേസ് നിരയുള്ള ഓസീസിന്റെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനായില്ല. പാറ്റിന്‍സന്റെ അഭാവം ഓസീസിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

സിഡ്‌നിയില്‍ ഓസീസ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തിയേക്കും. മാത്യു വേഡ് സ്ഥാനം നിലനിര്‍ത്തുമോയെന്ന് കണ്ടറിയണം. നിലവില്‍ നാല് മത്സര പരമ്പര 1-1 എന്ന നിലയിലായതിനാല്‍ സിഡ്‌നിയിലെ മത്സരം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഇന്ത്യയ്ക്കും പരിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. മുഹമ്മദ് ഷമിക്ക് പിന്നാലെ ഉമേഷ് യാദവിനെയും പരിക്ക് പിടികൂടിയതാണ് ഇന്ത്യക്ക് തലവേദനയാവുന്നത്.

Story first published: Monday, January 4, 2021, 12:20 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+