IND vs AUS: നിലവിലെ കണക്കുകളേക്കാള്‍ മികവ് കാട്ടാന്‍ രോഹിതിന് കഴിയും- ഗ്ലെന്‍ മഗ്രാത്ത്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം നാളെ ആരംഭിക്കുകയാണ്. സിഡ്‌നി വേദിയാവുന്ന മത്സരത്തില്‍ ഇന്ത്യന്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരം നവദീപ് സൈനിയും ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയേയുമാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഓപ്പണിങ്ങില്‍ ശോഭിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. രോഹിതിന്റെ വരവോടെ മികച്ച തുടക്കം ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ രോഹിതിന് മികച്ച റെക്കോഡില്ല. കൂടാതെ ആദ്യമായാണ് രോഹിത് ഇന്ത്യക്ക് പുറത്ത് ടെസ്റ്റ് ഓപ്പണറാവുന്നത്. സിഡ്‌നിയിലെ വേഗ മൈതാനത്ത് ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന രോഹിതിന്റെ ഫോം കണ്ട് തന്നെ അറിയണം. ഇപ്പോഴിതാ രോഹിതിന് പിന്തുണ നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. നിലവിലെ കണക്കുകളേക്കാള്‍ മികവ് കാട്ടാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

'രോഹിത് ശര്‍മ ഒരു ക്ലാസ് താരമാണ്. രോഹിതിനെപ്പോലെ പരിചയസമ്പന്നനും പ്രതിഭാശാലിയുമായ താരം ടീമിലുള്ളത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ അവന് സാധിക്കും. ഇടവേളയ്ക്ക് ശേഷമാണ് രോഹിത് വരുന്നത്. അതിനാല്‍ അവന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആഗ്രഹമുണ്ട്. പരിചയസമ്പന്നനായ താരമെന്ന നിലയില്‍ നിലവിലെ അവന്റെ ടെസ്റ്റ് പ്രകടനങ്ങളുടെ കണക്കിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ രോഹിതിന് സാധിക്കും. അവന്‍ ഇടവേളയ്ക്ക് ശേഷം എത്തുന്നതിനാല്‍ത്തന്നെ തുടക്കത്തിലേ തന്നെ രോഹിതിനെ പുറത്താക്കാനാവും ഓസീസ് ബൗളര്‍മാര്‍ ആഗ്രഹിക്കുക'-മഗ്രാത്ത് പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 32 ടെസ്റ്റില്‍ 46.54 ശരാശരിയില്‍ 2141 റണ്‍സാണ് രോഹിത് നേടിയത്. പലപ്പോഴും മധ്യനിരയില്‍ കളിച്ചിരുന്ന രോഹിതിനെ ദക്ഷിണാഫ്രിക്കന്‍ പരമ്പര മുതലാണ് ഇന്ത്യ സ്ഥിരം ഓപ്പണറായി പരിഗണിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത് രോഹിതിന് സ്ഥാനം നിലനിര്‍ത്താന്‍ കരുത്തായി. ഐപിഎല്‍ ഫൈനലിന് ശേഷം രോഹിത് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ രോഹിതിന്റെ ഫോം കണ്ടറിയണം.
ഓസ്‌ട്രേലിയക്കെതിരേ 33 കാരനായ താരം അഞ്ച് ടെസ്റ്റാണ് കളിച്ചത്. 31 ശരാശരിയില്‍ നേടാനായത് 279 റണ്‍സ് മാത്രം. ഒരു സെഞ്ച്വറി പോലും ഇതിലില്ല. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സമീപകാലത്തായി വളരെ മെച്ചപ്പെട്ട രോഹിത് സിഡ്‌നിയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ രക്ഷകനാവുമെന്നാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications