Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Test: ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി കളിക്കണം- രണ്ടാം ടെസ്റ്റിനുള്ള ടീമിനെക്കുറിച്ച് ഗംഭീര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് വിജയത്തോടെ മറുപടി പറയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ വിരാട് കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവം ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തും. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പാണ്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ആദ്യ മത്സരത്തില്‍ പൃത്ഥ്വി ഷാ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആക്രമിച്ച് തുടങ്ങാന്‍ അവന്‍ മിടുക്കനാണ്. എന്നാല്‍ അവന്റെ നിലവിലെ ഫോം മോശമാണെന്നത് സംബന്ധിച്ച് തര്‍ക്കം വേണ്ട. ഫോമിനാക്കാളേറെ അവന്റെ ആത്മവിശ്വാസക്കുറവാണ് പ്രശ്‌നം. അതിനാല്‍ത്തന്നെ ഓപ്പണറായി മായങ്ക് അഗര്‍വാളിനൊപ്പം ശുബ്മാന്‍ ഗില്‍ കളിക്കണം. പുജാര മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ നായകനായ രഹാനെ നാലാം നമ്പറില്‍ എത്തണം'-ഗംഭീര്‍ പറഞ്ഞു.

നായകനെന്ന നിലയില്‍ രഹാനെക്ക് ഉത്തരവാദിത്തമുണ്ട്. എപ്പോഴും രഹാനെ അഞ്ചാം നമ്പറില്‍ കളിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ നായകനാണ്. അതിനാല്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതുണ്ട്. വിരാട് കോലിയുടെ അഭാവത്തില്‍ തല്‍സ്ഥാനത്ത് രഹാനെ തന്നെ ഇറങ്ങണം. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കണം. ആറാമനായി സാഹയ്ക്ക് പകരം റിഷഭ് പന്തിനെയും പരിഗണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

gautamgambhir-

കോലി ഇല്ലാത്തതിനാല്‍ത്തന്നെ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. കെ എല്‍ രാഹുല്‍ എത്തുന്നതോടെ ടീമിന് കൂടുതല്‍ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയില്‍ രാഹുലും റിഷഭ് പന്തും തമ്മിലുള്ള കൂട്ടുകെട്ട് നിര്‍ണ്ണായകമാവും. സാഹ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ നിറം മങ്ങിയതിനാല്‍ത്തന്നെ രണ്ടാം ടെസ്റ്റില്‍ റിഷഭിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ റിഷഭിന് കഴിഞ്ഞിരുന്നു.

ഏഴാം നമ്പറിലും എട്ടാം നമ്പറിലും രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവര്‍ കളിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. ഒന്നാം ടെസ്റ്റില്‍ അശ്വിന്‍ ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ത്തന്നെ ഹനുമ വിഹാരിക്ക് പകരം ഓള്‍റൗണ്ടര്‍ ജഡേജയെ കളിപ്പിക്കണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തില്‍ വിഹാരിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്ന് പേസര്‍മാരെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ നവദീപ് സൈനിക്കാവും പ്രഥമ പരിഗണന ലഭിക്കുക.

Story first published: Tuesday, December 22, 2020, 9:37 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+