For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിന്റേത് മോശം ബാറ്റിങ് നിര, അവര്‍ ഉണ്ടായിരുന്നെങ്കില്‍ നാണം കെട്ടേനെ- ഗംഭീര്‍

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നാണ് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ആദ്യ രണ്ട് ടെസ്റ്റിലും ഓസ്‌ട്രേലിയയുടെ ബാറ്റിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ജയത്തോടെ ഇന്ത്യ തിരിച്ചുവന്നു. നിലവില്‍ നാല് മത്സര പരമ്പര 1-1 എന്ന നിലയിലാണ്.

'ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടാനുള്ള അവസരമാണിത്. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച നാല് ബാറ്റിങ് നിരയെ പറഞ്ഞാല്‍ ഓസ്‌ട്രേലിയയാവും ഏറ്റവും മോശമെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഇന്ത്യ ഇവരെല്ലാം ഓസ്‌ട്രേലിയയെക്കാള്‍ മികച്ച ബാറ്റിങ് നിരയുള്ളവരാണ്. ഇത്തരത്തിലൊരു ഓസീസ് ബാറ്റിങ് നിരയെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇന്ത്യയുടെ മുഖ്യ ആയുധങ്ങള്‍ അവര്‍ക്കെതിരേ ഇല്ല. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവര്‍ കളിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയന്‍ ടീമിന് മറുപടി ഉണ്ടാകുമായിരുന്നില്ല. ഇന്ത്യക്ക് ഇത്തവണ പരമ്പര നേടാനുള്ള വലിയ സാധ്യത തന്നെ മുന്നിലുണ്ട്'-ഗംഭീര്‍ എഎന്‍ ഐയോട് പറഞ്ഞു.

gambir

71 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2018-19 പരമ്പരയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയത്. അന്ന് ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരായിരുന്നു അന്ന് പേസ് ബൗളിങ്ങില്‍ തിളങ്ങിയത്. ഇത്തവണ ഇവര്‍ മൂന്ന് പേരും ടീമിലില്ല. പരിക്കേറ്റ ഇഷാന്തിന് പരമ്പര നേരത്തെ തന്നെ നഷ്ടമാകുമെന്ന് വ്യക്തമായിരുന്നു. ഒന്നാം ടെസ്റ്റിനിടെ ഷമിക്ക് പരിക്കേറ്റപ്പോള്‍ രണ്ടാം ടെസ്റ്റിനിടെ ഉമേഷിനും പരിക്കേറ്റു. നിലവില്‍ ജസ്പ്രീത് ബൂംറ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പരിചയസമ്പന്നനായ പേസ് ബൗളറായുള്ളു.

കരുത്തരായ ബാറ്റിങ് നിര ഓസ്‌ട്രേലിയക്കൊപ്പമുണ്ടെങ്കിലും ഫോം ആണ് പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ തുടങ്ങിയവരെല്ലാം ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ ആര്‍ക്കും ഫോം കണ്ടെത്താനാവുന്നില്ല. സ്മിത്ത് ആദ്യ രണ്ട് ടെസ്റ്റിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 10 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. സിഡ്‌നിയില്‍ സ്മിത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.

Story first published: Thursday, January 7, 2021, 13:40 [IST]
Other articles published on Jan 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+