
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2004 241*)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് സിഡ്‌നിയിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍. 2004ലെ പരമ്പരയില്‍ പുറത്താവാതെ 241 റണ്‍സാണ് സച്ചിന്‍ നേടിയത്. സച്ചിന്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഇത്. ലെഗ് സൈഡിലാണ് സച്ചിന്‍ അന്ന് കൂടുതല്‍ റണ്‍സും നേടിയത്. 436 പന്തുകള്‍ നേരിട്ട് 33 ബൗണ്ടറിയാണ് സച്ചിന്‍ അന്ന് പറത്തിയത്. ഈ മത്സരം സമനിലയിലാണ് കലാശിച്ചത്. ഒന്നാം ഇന്നിങ്‌സ് ഇന്ത്യ ഏഴ് വിക്കറ്റിന് 705 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഓസീസ് 474ന് പുറത്തായി. ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടി സമനില പിടിക്കുകയായിരുന്നു.

രവി ശാസ്ത്രി (1992 206 റണ്‍സ്)
1992 ജനുവരിയില്‍ നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി 206 റണ്‍സ് നേടിയതാണ് മികച്ച രണ്ടാമത്തെ സ്‌കോര്‍. സഞ്ജയ് മഞ്ജരേക്കര്‍,ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരുമായി മികച്ച കൂട്ടുകെട്ടാണ് രവി ശാസ്ത്രി ഉണ്ടാക്കിയത്. ഓപ്പണറായി ഇറങ്ങിയ രവി 477 പന്തുകള്‍ നേരിട്ട് 17 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ഡബിള്‍ സെഞ്ച്വറി പ്രകടനം നടത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ ആയിരുന്നു ഇന്ത്യന്‍ നായകന്‍. മത്സരം സമനിലയിലാണ് കലാശിച്ചത്.

ചേതേശ്വര്‍ പുജാര (2019-193 റണ്‍സ്)
2019ല്‍ ചേതേശ്വര്‍ പുജാര 193 റണ്‍സാണ് സിഡ്‌നിയില്‍ അടിച്ചെടുത്തത്. 373 പന്തുകള്‍ നേരിട്ട് 22 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു പുജാരയുടെ ഇന്നിങ്‌സ്. ഡബിള്‍ സെഞ്ച്വറിക്ക് ഏഴ് റണ്‍സകലെ നഥാന്‍ ലയണാണ് പുജാരയെ മടക്കിയത്. റിഷഭ് പന്ത് (159*),രവീന്ദ്ര ജഡേജ (81),മായങ്ക് അഗര്‍വാള്‍ (77) എന്നിവരും മത്സരത്തില്‍ തിളങ്ങിയിരുന്നു. സമനിലയിലാണ് ഈ മത്സരം അവസാനിച്ചത്. 2018-19ലെ ഇന്ത്യ ഓസ്്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. പുജാരയായിരുന്നു പരമ്പരയിലെ ടോപ് സ്‌കോറര്‍.

വിവിഎസ് ലക്ഷ്മണ്‍ (2004-178 റണ്‍സ്)
സച്ചിന്‍ ഡബിള്‍ സെഞ്ച്വറിയോടെ തിളങ്ങിയ മത്സരത്തിലാണ് ലക്ഷ്മണും സെഞ്ച്വറി നേടിയത്. 298 പന്തുകള്‍ നേരിട്ട് 30 ബൗണ്ടറി ഉള്‍പ്പെടെയാണ് ലക്ഷ്മണിന്റെ പ്രകടനം. ജെയ്‌സന്‍ ഗില്ലസ്പി ലക്ഷ്മണെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മടക്കിയത്. ഇന്ത്യയുടെ സിഡ്‌നിയിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിലൊന്നായിരുന്നു 2004ല്‍ കണ്ടത്.

സുനില്‍ ഗവാസ്‌കര്‍ (1986-172 റണ്‍സ്)
മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറാണ് പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. കപില്‍ ദേവ് നായകനായുള്ള പരമ്പരയിലാണ് ഗവാസ്‌കറിന്റെ പ്രകടനം. 400 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ഗവാസ്‌കറിന്റെ പ്രകടനം. കൃഷ്മാചാരി ശ്രീകാന്ത് (116),മൊഹീന്ദര്‍ അമര്‍നാഥ് (138) എന്നിവരും മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങി. മികച്ച പ്രകടനം ഇന്ത്യ നടത്തിയെങ്കിലും മത്സരം സമനിലയിലാണ് കലാശിച്ചത്.


Click it and Unblock the Notifications