Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി, ജഡേജയുടെ വിരലിന് പൊട്ടല്‍, പരമ്പരയില്‍ നിന്ന് പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പരിക്ക് ശാപം വീണ്ടും. ഇത്തവണ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പരിക്കേറ്റ് പുറത്തായത്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ജഡേജയുടെ കൈവിരലില്‍ കൊള്ളുകയായിരുന്നു. ഫിസിയോ എത്തി ഫസ്റ്റ്എയ്ഡ് നല്‍കി ജഡേജ ബാറ്റ് ചെയ്തത് തുടര്‍ന്നെങ്കിലും ടീം പുറത്തായ ശേഷമുള്ള പരിശോധനയില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഓസ്‌ട്രേലിയ ബാറ്റ് ചെയ്ത മൂന്നാം ദിനം പന്തെറിയാന്‍ ജഡേജ ഇറങ്ങിയിരുന്നില്ല. ജഡേജയ്ക്ക് പകരം മായങ്ക് അഗര്‍വാളാണ് ഇന്ത്യക്കുവേണ്ടി ഫീല്‍ഡിങ്ങിനിറങ്ങിയത്. ജഡേജയുടെ അഭാവം നാലാം ദിനവും ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. ജഡേജ പുറത്തായതോടെ നാല് ബൗളര്‍മാരെ ഉപയോഗിച്ച് കളി നിയന്ത്രിക്കേണ്ട വെല്ലുവിളിയാണ് ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് മുന്നിലുള്ളത്. ഓസീസിനെതിരായ പരിമിത ഓവര്‍ പര്യടനത്തിനിടെ പരിക്കേറ്റ ജഡേജ രണ്ടാം ടെസ്റ്റിലൂടെ ടീമിലേക്ക് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. സിഡ്‌നിയില്‍ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്താന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു.

ravindrajadeja

നിലവിലെ പരിക്ക് ജഡേജയ്ക്ക് വലിയ തിരിച്ചടി നല്‍കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയും ജഡേജയ്ക്ക് നഷ്ടമാവുമെന്നാണ് വിവരം. ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയിലാണ് മത്സരം. സമീപകാലത്ത് മികച്ച ഫോമിലായിരുന്ന ജഡേജ വലിയ നേട്ടങ്ങളിലേക്ക് കുതിക്കവെയാണ് വില്ലനായി പരിക്കെത്തിയത്.

സ്‌കാനിങ്ങില്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ ജഡേജയുടെ തള്ളവിരലിന്റെ സ്ഥാനം തെറ്റിയിട്ടുണ്ടെന്ന് വ്യക്തമായി. പൊട്ടലുണ്ടെന്നും സ്ഥിരീകരിച്ചതോടെ നാല് മുതല്‍ ആറാഴ്ചവരെ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്. പരിക്കേറ്റിട്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ജഡേജ 28 റണ്‍സുമായി പുറത്താവാതെ നിന്നു.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ പരിക്കേറ്റ് പുറത്താവുന്ന നാലാമത്തെ താരമാണ് ജഡേജ. പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയില്‍ പതിച്ച പേസര്‍ മുഹമ്മദ് ഷമിയാണ് ആദ്യം പുറത്തായത്. രണ്ടാം മത്സരത്തില്‍ ഉമേഷ് യാദവിനെയാണ് പരിക്ക് പിടികൂടിയത്. മൂന്നാം മത്സരത്തിന് മുമ്പ് കെ എല്‍ രാഹുലും പരിക്കേറ്റ് പുറത്തായി. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം റിഷഭ് പന്തും ജഡേജയും പരിക്കിന്റെ പിടിയിലായെങ്കിലും റിഷഭിന്റെ പരിക്ക് ഗുരുതരമാവാതെ രക്ഷപെടുകയായിരുന്നു.

Story first published: Sunday, January 10, 2021, 12:00 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+