Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രഹാനെ നല്‍കിയ ആത്മവിശ്വാസം കരുത്തായി, അരങ്ങേറ്റ പ്രകടനത്തെക്കുറിച്ച് സിറാജ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ അരങ്ങേറിയ മുഹമ്മദ് സിറാജ് തുടക്കം മോശമാക്കിയില്ല. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകള്‍ പിഴുതാണ് സിറാജ് ടെസ്റ്റിലേക്കുള്ള തന്റെ വരവറിയിച്ചത്. മെല്‍ബണിലെ വേഗമൈതാനത്ത് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സിറാജ് നടത്തിയത്. മുഹമ്മദ് ഷമിയുടെ പകരക്കാരനായി എത്തിയ സിറാജ് അവസരം നന്നായി മുതലാക്കിയെന്ന് തന്നെ പറയാം. ഇപ്പോഴിതാ മെല്‍ബണിലെ തന്റെ അരങ്ങേറ്റ പ്രകടനത്തെക്കുറിച്ച് സിറാജ് തന്നെ മനസ് തുറന്നിരിക്കുകയാണ്.

നായകന്‍ അജിന്‍ക്യ രഹാനെ വളരെയധികം ആത്മവിശ്വാസം നല്‍കിയെന്നാണ് സിറാജ് പറഞ്ഞത്. 'ആദ്യമായി അരങ്ങേറ്റം നടത്താനായതില്‍ വളരെ സന്തോഷവാനാണ്. നായകന്‍ രഹാനെയോട് സംസാരിച്ചപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനുവേണ്ടിയും നടത്തിയ പ്രകടനം തുടരാനാണ് ആവിശ്യപ്പെട്ടത്. ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം അധികം ചിന്തിക്കേണ്ടന്നും സാധാരണപോലെ എറിഞ്ഞാല്‍ മതിയെന്നുമാണ് പറഞ്ഞത്'-സിറാജ് പറഞ്ഞു.

mohammedsirajtest

'രഹാനെ നായകനായിരിക്കുമ്പോള്‍ പന്തെറിഞ്ഞത് വളരെയധികം ആസ്വദിച്ചു. എനിക്ക് സ്വാതന്ത്ര്യത്തോടെ പന്തെറിയാനും ഫീല്‍ഡ് സെറ്റ് ചെയ്യാനും അദ്ദേഹം പിന്തുണ നല്‍കി. ഒന്നോ രണ്ടോ മോശം പന്തുകള്‍ എറിയുമ്പോഴും ആത്മവിശ്വാസം നല്‍കി പ്രോത്സാഹിപ്പിച്ചു. അത് എനിക്ക് വലിയ പ്രചോദനമായി'-സിറാജ് പറഞ്ഞു. മാര്‍നസ് ലാബുഷാനെ,കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. മികച്ച ഫോമില്‍ ബാറ്റ് വീശുകയായിരുന്ന ലാബുഷാനെയെ ലെഗ് സൈഡില്‍ പന്തെറിഞ്ഞ് തന്ത്രപരമായി ഫീല്‍ഡ് സെറ്റ് ചെയ്താണ് സിറാജ് കുടുക്കിയത്. ഗ്രീനിനെ എല്‍ബിയിലും കുരുക്കി. ഷമിയുടെ അഭാവം ഇന്ത്യന്‍ നിരയെ അറിയിക്കാത്ത തരത്തില്‍ പന്തെറിയാന്‍ സിറാജിനായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 195 റണ്‍സിനാണ് ഓള്‍ഔട്ടായത്. ജസ്പ്രീത് ബൂംറയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയെ 200ന് താഴെ ഒതുക്കിയത്. മെല്‍ബണില്‍ ഓസീസ് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കാന്‍ അശ്വിന് സാധിച്ചതാണ് മത്സരത്തില്‍ വഴിത്തിരിവായത്.

മറുപടിക്കിറങ്ങിയ ഇന്ത്യ ലീഡിലേക്കടുക്കുകയാണ്. അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്‍ (45) മികച്ച പ്രകടനം കാഴ്ചവെച്ചു. പൃത്ഥ്വി ഷായുടെ പകരക്കാരനായി ഓപ്പണിങ്ങിലെത്തിയ ഗില്‍ എട്ട് ബൗണ്ടറികളാണ് നേടിയത്. നായകന്‍ അജിന്‍ക്യ രഹാനെ (53*) അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ട്. റിഷഭ് പന്ത് 29 റണ്‍സെടുത്ത് പുറത്തായി.

Story first published: Sunday, December 27, 2020, 11:07 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+