For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റും ഞാന്‍ കളിച്ചത് തെറ്റായ തീരുമാനം: ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയന്‍ ടീം മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. 2019ലെ തോല്‍വിക്ക് മറുപടി പറയാന്‍ കാത്തിരുന്ന ഓസ്‌ട്രേലിയക്ക് രണ്ടാം തവണയും നാട്ടില്‍ നാണംകെടേണ്ടിവന്നു. ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്കായില്ല.

സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. ഏകദിന പരമ്പരയില്‍ പരിക്കേറ്റ വാര്‍ണര്‍ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിലാണ് പിന്നീട് തിരിച്ചെത്തിയത്. ഇപ്പോഴിതാ അവസാന രണ്ട് ടെസ്റ്റിലും കളിക്കാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തുറത്ത് പറഞ്ഞിരിക്കുകയാണ് വാര്‍ണര്‍. പരിക്ക് പൂര്‍ണ്ണമായും മാറാതെ ടെസ്റ്റ് കളിച്ച വാര്‍ണര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

warnertest

'അവസാന ടെസ്റ്റ് മത്സരങ്ങളിലേക്ക് വിളിയെത്തിയപ്പോള്‍ ടീമിനെ എങ്ങനെ എങ്കിലും സഹായിക്കണമെന്നാണ് ചിന്തിച്ചത്.എന്നാല്‍ എനിക്കതിന് സാധിച്ചില്ല. പരിക്ക് എന്നെ ബാധിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ച് എന്നോട് തന്നെ ചോദിച്ചാല്‍ ചിലപ്പോള്‍ നോ എന്നാവും ഉത്തരം. എന്നാല്‍ ടീമിന് ഏറ്റവും മികച്ചത് നല്‍കണമെന്നാണ് ആഗ്രഹിച്ചത്'-വാര്‍ണര്‍ പറഞ്ഞു.

ഓസീസ് ഓപ്പണര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് പൂര്‍ണ്ണമായി പരിക്ക് ഭേദമാവാതെ വാര്‍ണറെ ഓസ്‌ട്രേലിയ ടീമിലേക്ക് എത്തിച്ചത്. എന്നാല്‍ പരിക്ക് താരത്തിന്റെ ഫുട് വര്‍ക്കിനെ ബാധിച്ചതോടെ വലിയ സ്‌കോര്‍ നേടാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല. നാട്ടില്‍ മികച്ച റെക്കോഡുള്ള താരമാണ് വാര്‍ണര്‍. എന്നാല്‍ ഇന്ത്യക്കെതിരേ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല.

വിരമിക്കലിനെക്കുറിച്ചും വാര്‍ണര്‍ മനസ് തുറന്നു. 2023ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ മനസില്‍ ഇല്ലെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്. 'എന്ന് വിരമിക്കണമെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. 2023ലെ ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വെള്ളബോള്‍ ക്രിക്കറ്റില്‍ മികച്ച അടിത്തറ ടീമിനുണ്ട്. ഇന്ത്യയില്‍ കളിക്കാനും ജയിക്കാനുമുള്ള മികച്ച അവസരം ഇന്ത്യക്ക് മുന്നിലുണ്ട്. ഞങ്ങളില്‍ പലരുടേയും അവസാന മത്സരമായി ഇത് മാറാന്‍ സാധ്യതയുണ്ട്'-വാര്‍ണര്‍ പറഞ്ഞു.

ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഓസീസ് നിരയില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ വാര്‍ണറുണ്ടാവും. എന്നാല്‍ ഐപിഎല്ലില്‍ ഇത്തവണ അദ്ദേഹം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. അതിനാല്‍ത്തന്നെ വാര്‍ണറുടെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാവും. ഐപിഎല്ലില്‍ വലിയ ആരാധക പിന്തുണ വാര്‍ണറുടെ ടീമിനുണ്ട്.

Story first published: Wednesday, March 3, 2021, 10:30 [IST]
Other articles published on Mar 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+