Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പരിശീലനത്തിനിടെ പുജാരക്ക് പരിക്ക്, നെറ്റ്‌സില്‍ നിന്ന് മടങ്ങി, ഇന്ത്യക്ക് ആശങ്ക

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയ്ക്ക് പരിക്ക്. നെറ്റ്‌സില്‍ പരിശീലനം നടത്തവെ കൈയില്‍ പന്ത് കൊള്ളുകയായിരുന്നു. കടുത്ത വേദനയെത്തുടര്‍ന്ന് ഫിസിയോ എത്തി മരുന്ന് നല്‍കിയെങ്കിലും പുജാര പരിശീലനം മതിയാക്കി മടങ്ങി. എന്നാല്‍ പിന്നീട് അദ്ദേഹം നെറ്റ്‌സ് പരിശീലനം പുനരാരംഭിച്ചു. എന്നാല്‍ അധിക സമയം പരിശീലനം നടത്താതെ മടങ്ങി. പുജാരയ്ക്ക് പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

പുജാര

പരമ്പരയില്‍ മികച്ച ഫോമിലല്ലെങ്കിലും ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് പുജാര. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പുജാരയുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം കളിക്കുമെന്നുമാണ് വിവരം. സിഡ്‌നിയില്‍ മികച്ച റെക്കോഡാണ് പുജാരയ്ക്കുള്ളത്. പുജാരയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തലവേദനയാവും. നിലവില്‍ വിരാട് കോലിയുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്.

പുജാര

2018-19 സീരിസിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു പുജാര. എന്നാല്‍ ഇത്തവണ ആ മികവിലേക്ക് ഉയരാനായിട്ടില്ല. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യവും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സുമാണ് അദ്ദേഹം നേടിയത്. നാല് ഇന്നിങ്‌സില്‍ മൂന്ന് തവണയും പാറ്റ് കമ്മിന്‍സാണ് പുജാരയെ പുറത്താക്കിയത്.

ടെസ്റ്റ് പരമ്പര

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ചതുമുതല്‍ ഇന്ത്യക്ക് കൂടുതല്‍ തലവേദന ഉയര്‍ത്തുന്നത് പരിക്കാണ്. കൂടുതലും ബൗളര്‍മാരെയാണ് പരിക്ക് പിടികൂടിയത്. ഇഷാന്ത് ശര്‍മ പരിക്കിനെത്തുടര്‍ന്ന് നേരത്തെ തന്നെ പുറത്തായി. ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യവെ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയില്‍ അടിച്ച മുഹമ്മദ് ഷമിക്കും പരമ്പര നഷ്ടമായി. ഒടുവിലായി പേസര്‍ ഉമേഷ് യാദവാണ് പരിക്കേറ്റ് പുറത്തായത്. നിലവില്‍ ജസ്പ്രീത് ബൂംറയാണ് പരിചയസമ്പന്നനായ പേസറായി ടീമിലുള്ളത്. ബൂംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സിഡ്‌നിയില്‍ പേസര്‍മാരായി ഇറങ്ങാന്‍ സാധ്യത.

ടെസ്റ്റ് പരമ്പര

നിലവില്‍ നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ സിഡ്‌നിയിലെ ജയം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. ഇന്ത്യന്‍ നിരയിലേക്ക് രോഹിത് ശര്‍മ മടങ്ങിയെത്തിയേക്കും. മായങ്ക് അഗര്‍വാളിന് പകരമാവും രോഹിത് കളിക്കാന്‍ സാധ്യത. സിഡ്‌നിയില്‍ ശുബ്മാന്‍ ഗില്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് പ്രതീക്ഷിക്കാം. ഹനുമ വിഹാരിക്ക് പകരം കെ എല്‍ രാഹുല്‍ എത്താനും സാധ്യത കൂടുതലാണ്.

ടെസ്റ്റ് പരമ്പര

ഓസീസ് ടീമിലേക്ക് പരിക്ക് ഭേദമായി ഡേവിഡ് വാര്‍ണറും തിരിച്ചെത്തും. സ്റ്റീവ് സ്മിത്തും ലാബുഷാനെയും ഇതുവരെ ഫോമിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ ഡേവിഡ് വാര്‍ണര്‍ നല്‍കുന്ന മികച്ച തുടക്കം ഓസീസിന് അത്യാവശ്യമാണ്.

Story first published: Saturday, January 2, 2021, 12:06 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+