Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റിഷഭ് പന്തിന്റെ പുറത്താകല്‍ വഴിത്തിരിവായി- ചേതേശ്വര്‍ പുജാര

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെയും (50) ചേതേശ്വര്‍ പുജാരയുടെയും (50) അര്‍ധ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മറ്റ് താരങ്ങളുടെയെല്ലാം പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മധ്യനിരയില്‍ പതിവ് പോലെ തിളങ്ങിയ ജഡേജ (28*) പുറത്താവാതെ നിന്നു. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇപ്പോഴിതാ എവിടെയാണ് മത്സരത്തില്‍ വഴിത്തിരിവ് ഉണ്ടായതെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ചേതേശ്വര്‍ പുജാര.

റിഷഭ് പന്ത് പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചതെന്നാണ് പുജാര അഭിപ്രായപ്പെട്ടത്. 'ഇത്തരത്തില്‍ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു മോശം പന്ത് പോലും അവര്‍ എറിഞ്ഞില്ല. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ മുന്നേറ്റം നോക്കുക. റിഷഭ് പന്ത് പുറത്തായതോടെയാണ് ഞങ്ങള്‍ കുഴപ്പത്തിലായത്. അതുവരെ ഇന്ത്യ ശക്തമായ നിലയിലായിരുന്നു. പിന്നാലെ ഞാനും പുറത്തായി. അതിന് ശേഷം അതികം റണ്‍സ് നേടാന്‍ സാധിച്ചില്ല. പന്തിന്റെ പുറത്താകല്‍ മത്സരഗതിയെ മാറ്റി. 330-340 ആയിരുന്നു ലക്ഷ്യമെങ്കിലും അത് സാധിച്ചില്ല'-പുജാര പറഞ്ഞു.

cheteshwarpujaratest

ഇത്തവണയും പാറ്റ് കമ്മിന്‍സിന് മുന്നിലാണ് പുജാര കീഴടങ്ങിയത്. പുജാരയ്ക്ക് യാതൊരു മറുപടിയും നല്‍കാനാവാത്ത വിധം മനോഹരമായ പന്തായിരുന്നു അത്. എക്‌സ്ട്രാ ബൗണ്‍സ് ഉണ്ടായിരുന്ന പന്ത് ഗ്ലൗവില്‍ തട്ടി കീപ്പര്‍ ടിം പെയ്‌നിന്റെ കൈയിലെത്തുകയായിരുന്നു. 176 പന്തുകള്‍ നേരിട്ടാണ് പുജാര 50 റണ്‍സ് നേടിയത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ മുന്‍ താരങ്ങളടക്കം വിമര്‍ശിച്ചിട്ടുണ്ട്.

മനോഹരമായിത്തന്നെ കളിച്ച് മുന്നേറിയ പന്ത് കവര്‍ ഡ്രൈവിന് ശ്രമിക്കവെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ എഡ്ജില്‍ തട്ടി സ്ലിപ്പില്‍ വാര്‍ണര്‍ പന്തിനെ പിടികൂടുകയായിരുന്നു. പന്ത് മടങ്ങുമ്പോള്‍ 195 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍. അതേ സ്‌കോറില്‍ത്തന്നെ പുജാരയും മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ആര്‍ അശ്വിന്‍ (10),നവദീപ് സൈനി (3),ജസ്പ്രീത് ബൂംറ (0),മുഹമ്മദ് സിറാജ് (6) എന്നിവര്‍ക്കൊന്നും ജഡേജയ്ക്ക് പിന്തുണ നല്‍കാനായില്ല.

ഇതോടെ ഓസീസിന്റെ 338 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 244 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. ഒന്നാം ഇന്നിങ്‌സില്‍ 94 റണ്‍സിന്റെ ലീഡ് നേടിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലാണ്. നിലവില്‍ 197 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ട്. നാലാം ദിനം അതിവേഗം റണ്‍സുയര്‍ത്തി ഇന്ത്യക്ക് മുന്നില്‍ വലിയ വിജയലക്ഷ്യം ഉയര്‍ത്താനാവും ഓസീസ് ശ്രമിക്കുക.

Story first published: Sunday, January 10, 2021, 8:47 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+