Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ശര്‍മ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്- ബ്രാഡ് ഹോഗ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ സിഡ്‌നിയില്‍ ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിലായതിനാല്‍ സിഡ്‌നിയിലെ മത്സരഫലം ഇരു കൂട്ടര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ ഏറ്റവും ശക്തമായ നിരയെത്തന്നെ കളത്തിലിറക്കാനാണ് ഇരു ടീമും ശ്രമിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. വൈസ് ക്യാപ്റ്റനായി രോഹിതിനെ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും ഏത് ബാറ്റിങ് പൊസിഷനിലാണ് രോഹിത് എത്തുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോഴിതാ രോഹിത് മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

'മായങ്ക് അഗര്‍വാളിന്റെ സ്ഥാനം സുരക്ഷിതമാണെന്നാണ് കരുതുന്നത്. എന്റെ അഭിപ്രായത്തില്‍ രോഹിത് ശര്‍മ മധ്യനിരയില്‍ ബാറ്റ് ചെയ്യണം. അത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ രോഹിതിന് അവസരമൊരുക്കും. വിഹാരി പുറത്തുപോകുമെന്നാണ് കരുതുന്നത്'-ഹോഗ് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയെ അലട്ടിയ പ്രധാന പ്രശ്‌നം ഓപ്പണര്‍മാരുടെ പ്രകടനമാണ്. ഓപ്പണിങ് കൂട്ടുകെട്ട് ശക്തമല്ലാത്തതിനാല്‍ പിന്നാലെയെത്തുന്ന ചേതേശ്വര്‍ പുജാരയ്ക്ക് സമ്മര്‍ദ്ദം വരികയും പെട്ടെന്ന് പുറത്താവുകയും ചെയ്യുന്നു.

bradhoggandrohitsharma

രോഹിത് ശര്‍മ ഓപ്പണറായെത്തിയാല്‍ ശുബ്മാന്‍ ഗില്ലുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയായാല്‍ പിന്നാലെയെത്തുന്ന പുജാരയ്ക്കും രഹാനെയ്ക്കും സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. മധ്യനിരയില്‍ വിഹാരിയെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയില്ല. കെ എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ വിഹാരി തന്നെ ആഞ്ചാം നമ്പറില്‍ തുടരും.

രോഹിതിനെക്കൂടാതെ നവദീപ് സൈനിയാവും ഇന്ത്യന്‍ നിരയിലേക്ക് വരികയെന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. 'ആദ്യ ടെസ്റ്റില്‍ വളരെ മനോഹരമായാണ് സിറാജ് പന്തെറിഞ്ഞത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ സാധിക്കുമെന്ന് അവന്‍ തെളിയിച്ചിരിക്കുകയാണ്. സൈനി ഉമേഷിന്റെ പകരക്കാരനായി എത്തണമെന്നാണ് എന്റെ അഭിപ്രായം'-ഹോഗ് പറഞ്ഞു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈനി തന്നെയാവും ഉമേഷിന്റെ പകരക്കാരനാവുക. ബൗണ്‍സും വേഗവും കൈമുതലായുള്ള സൈനിക്ക് സിഡ്‌നിയിലെ സാഹചര്യം അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ബൂംറ,സിറാജ്,സൈനി കൂട്ടുകെട്ട് സിഡ്‌നിയില്‍ ഇന്ത്യയുടെ പേസ് നിരയിലിറങ്ങും. അശ്വിനും ജഡേജയും ടീമില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായും ഉണ്ടാവും. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള മൈതാനമാണ് സിഡ്‌നിയിലേത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് മോശമില്ലാത്ത ബാറ്റിങ് പ്രകടനം ഇവിടെ അവകാശപ്പെടാനാവും. മെല്‍ബണില്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

Story first published: Wednesday, January 6, 2021, 12:13 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+