Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Test: ഇനിയൊരു തിരിച്ചുവരവ് ഇന്ത്യ നടത്തില്ല, വൈറ്റ് വാഷ് ചെയ്യും- ബ്രാഡ് ഹാഡിന്‍

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ആദ്യ മത്സരത്തില്‍ തോറ്റ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കരുത്തരായ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ഔട്ടാക്കിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയുടെ വരവ്. പുതുവര്‍ഷത്തില്‍ ഏത് ടീമിന്റെ ആരാധകരാണ് സന്തോഷിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധിപത്യം ഓസ്‌ട്രേലിയക്ക് തന്നെയാണ്. വിരാട് കോലി,മുഹമ്മദ് ഷമി എന്നിവരുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ടാക്കുന്ന വിടവ് ചെറുതല്ല. ഇപ്പോഴിതാ ആദ്യ മത്സരത്തിലെ തോല്‍വിയോടെ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍.

'ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യ എളുപ്പം മോചിതരാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യക്ക് ജയിക്കാനുള്ള ഏക അവസരം ലഭിച്ചത് അഡ്‌ലെയ്ഡിലാണ്. അവിടുത്തെ സാഹചര്യം ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്നാല്‍ മത്സര ഫലത്തെ അനുകൂലമാക്കാന്‍ സാധിച്ചില്ല. 2019ല്‍ അവര്‍ ഇവിടെ വരുമ്പോള്‍ മികച്ച ബൗളിങ് കരുത്ത് ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഷമി പരിക്കേറ്റ് പുറത്തായിരിക്കുന്നു. ഈ വിടവ് നികത്താനുള്ള താരം നിലവിലെ ടീമിലില്ല. സാഹ വേണോ റിഷഭ് വേണോ?രോഹിത് ശര്‍മ കളിക്കുമോ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയെ അലട്ടുന്നുണ്ട്'-ബ്രാഡ് ഹാഡിന്‍ പറഞ്ഞു.

bradhaddin

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് നേടിയ ശേഷം ഇന്ത്യ കളി കൈവിട്ട് കളയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറായ 36 റണ്‍സിന് ഓള്‍ഔട്ടായതോടെയാണ് കളി ഇന്ത്യക്ക് നഷ്ടപ്പെട്ടത്. എട്ട് വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയ നാല് മത്സര പരമ്പര 1-0ന് മുന്നിലെത്തുകയും ചെയ്തു. വിജയത്തോടെ തുടങ്ങാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിനാല്‍ത്തന്നെ ഇനിയൊരു തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ല.

നായകന്‍ വിരാട് കോലിയുടെ അഭാവം ഇന്ത്യന്‍ നിരയെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. കൂടാതെ ഷമിക്കേറ്റ പരിക്ക് സമ്മര്‍ദ്ദം ഇരട്ടിപ്പിക്കും. കോലിയുടെ അഭാവം രാഹുലിന്റെ സാന്നിധ്യത്തിലൂടെ നികത്താമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഷമിയുടെ അഭാവം നികത്തുക എളുപ്പമാകില്ല. നവദീപ് സൈനിക്ക് ഓസീസ് മൈതാനം സുപരിചിതമല്ല. കൂടാതെ വേഗവും ബൗണ്‍സും സമന്വയിച്ചുള്ള ഓസീസ് മൈതാനത്ത് ഷമിയുടെ ഷോര്‍ട്ട് ബോള്‍ക്ക് പകരം വെക്കുക എളുപ്പമല്ല.

രണ്ടാം ടെസ്റ്റില്‍ നാല് മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ പൃത്ഥ്വി ഷാക്ക് പകരം ശുബ്മാന്‍ ഗില്‍ എത്തും വിരാട് കോലിക്ക് പകരം രാഹുലും ഹനുമ വിഹാരിക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കളിക്കും. വിക്കറ്റ് കീപ്പറായി സാഹയ്ക്ക് പകരം റിഷഭ് പന്തും എത്തിയേക്കും. നാലാം നമ്പറില്‍ രഹാനെ ഇറങ്ങാനാണ് സാധ്യത.

Story first published: Tuesday, December 22, 2020, 10:09 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+