Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റിങ്ങില്‍ തിളങ്ങിയതെങ്ങനെ? വെളിപ്പെടുത്തി ഭരത് അരുണ്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെത്തന്നെ ഏറ്റവും മനോഹരമായ കിരീടങ്ങളിലൊന്നാണ്. വിരാട് കോലിയുടെ അഭാവത്തിനൊപ്പം സീനിയര്‍ ബൗളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോഴും തളരാതെ പൊരുതിയ ഇന്ത്യ കിരീടം നേടിയെടുക്കുകയായിരുന്നു. 1988ന് ശേഷം ആതിഥേയര്‍ തോല്‍വി അറിയാത്ത ഗാബയിലടക്കം ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ നിര്‍ണ്ണായകമായത് യുവതാരങ്ങളുടെ പ്രകടനമായിരുന്നു. ബൗളര്‍മാരുടെ ബാറ്റിങ് പ്രകടനവും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമായി.

ഭരത് അരുണ്‍

ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ശര്‍ദുല്‍ ഠാക്കൂറുമെല്ലാം ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും ശോഭിച്ച പരമ്പരയായിരുന്നു ഇത്. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളര്‍മാര്‍ ബാറ്റിങ്ങില്‍ ഇത്രത്തോളം മികവ് കാട്ടിയതിന് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകനായ ഭരത് അരുണ്‍. 'നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന എല്ലാ ദിവസവും അര മണിക്കൂറിലധികം ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റിങ് പരിശീലിക്കും. ബാറ്റിങ് പരിശീലകന്‍ വേണ്ട നിര്‍ദേശങ്ങളും നല്‍കും. ശര്‍ദുലിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇതിന് മുമ്പ് പലപ്പോഴും അവന്‍ ചെറിയ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. നെറ്റ്‌സിലെ ബാറ്റിങ് പരിശീലനം ബൗളര്‍മാരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്'-ഭരത് അരുണ്‍ പറഞ്ഞു.

ശര്‍ദുല്‍ ഠാക്കൂര്‍

ഗാബയില്‍ ഒന്നാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശര്‍ദുല്‍ ഠാക്കൂര്‍ ആയിരുന്നു. 115 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് ശര്‍ദുല്‍ നേടിയത്. പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെ നേരിട്ടാണ് ശര്‍ദുലിന്റെ നേട്ടം. വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 62 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

ഇന്ത്യ

'നെറ്റ്‌സില്‍ ഇന്ത്യക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. അത്യാവശ്യം ബാറ്റ് ചെയ്യുന്ന ബൗളര്‍മാര്‍ക്ക് അര മണിക്കൂര്‍ ബാറ്റിങ് പരിശീലനം നല്‍കി. അവര്‍ക്ക് കൃത്യമായി പരിശീലനം ലഭിക്കുന്നുണ്ടോയെന്ന് ബാറ്റിങ് കോച്ച് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റ് താരങ്ങളെക്കാളും കൂടുതല്‍ സമയം അവര്‍ നെറ്റ്‌സില്‍ ചിലവിട്ടു. നെറ്റ് ബൗളറായ കാര്‍ത്തിക് ത്യാഗിക്ക് വരെ ഇതേ പ്രാധാന്യത്തോടെ പരിശീലനം നല്‍കി'-അരുണ്‍ പറഞ്ഞു.

ഇന്ത്യ

ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ മൂന്നാം മത്സരം സമനിലയായി. നാലാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യയുടെ പരമ്പര ജയം. ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് തലപ്പത്തുള്ളത്.

Story first published: Saturday, January 23, 2021, 10:33 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+