വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഭാരത് മാതാ കീ ജയ്' -ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ ആര്‍പ്പുവിളിച്ച് ഓസീസ് ആരാധകന്‍

ഗാബ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമിന്റെ ജയം ലോക ക്രിക്കറ്റ് ആരാധകരുടെ മനം കവരുന്നതായിരുന്നു. പരിക്ക് വേട്ടയാടി സീനിയര്‍ താരങ്ങളെല്ലാം പുറത്തിരുന്നപ്പോഴും പോരാട്ട വീര്യം കൈവിടാതെ ഗാബയില്‍ ചരിത്ര ജയത്തോടെ കിരീടം നിലനിര്‍ത്തിയ ഇന്ത്യ ശരിക്കും ലോക ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോകളായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഗാബയിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിക്കുന്ന ഓസ്‌ട്രേലിയന്‍ ആരാധകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മഞ്ഞ ഓസ്‌ട്രേലിയന്‍ ജഴ്‌സിയണിഞ്ഞ ആരാധകന്‍ ഭാരത് മാതാ കീ ജയ്,വന്ദേ മാതരം തുടങ്ങിയ ഇന്ത്യയുടെ ദേശീയതയെ വിളിച്ചോതുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇന്ത്യക്ക് അഭിവാദ്യം അറിയിച്ചത്. അദ്ദേഹത്തിന്റെ മുദ്രാ വാക്യത്തിന് ഗാലറയിലുള്ളവരും അതേ രീതിയില്‍ പ്രതികരണം നല്‍കിയതോടെ മികച്ച നിമിഷങ്ങളിലൊന്നായി മാറി. ഇതിനോടകം നിരവധി പേരാണ് ഈ ആരാധകന്റെ വീഡിയോ കണ്ടിരിക്കുന്നത്.

indvsaustest

ഓസ്‌ട്രേലിയന്‍ ആരാധകനെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന മത്സരഫലമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണ് ഓസ്‌ട്രേലിയന്‍ ആരാധകരില്‍ നിന്ന് പോലും ലഭിക്കുന്ന ഈ അംഗീകാരം. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍ക്കാത്ത ബ്രിസ്ബണിലെ ഗാബയില്‍ ഒരു സീനിയര്‍ പേസ് ബൗളര്‍ പോലുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് മധ്യനിരയിലെ ബാറ്റിങ് കരുത്തായ അശ്വിന്‍,ജഡേജ,വിഹാരി എന്നിവരെയും ഇന്ത്യക്ക് നഷ്ടമായി.

എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ വിടവിനെ അതിജീവിച്ച് വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും മിന്നിത്തിളങ്ങിയതോടെ ഗാബയിലെ ചരിത്രം ഇന്ത്യ തിരുത്തി. ഗാബയില്‍ ഇന്ത്യയെ കീഴടക്കാമെന്ന കംഗാരുക്കളുടെ അമിത ആത്മവിശ്വാസത്തിനേറ്റ ശക്തമായ തിരിച്ചടികൂടിയായിരുന്നു ഇൗ തോല്‍വി. ശുബ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,റിഷഭ് പന്ത് എന്നിവരുടെ ബാറ്റിങ്ങാണ് ഗാബയിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ചത്.

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് പരമ്പര നേടാനായി എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. കോലി കളിച്ച ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ 4-0ന് ഇന്ത്യയെ ഓസ്‌ട്രേലിയെ വൈറ്റ് വാഷ് ചെയ്യുമെന്ന് പല പ്രമുഖരും വിധിയെഴുതിയെങ്കിലും 2-1ന് പരമ്പര നേടി ഇന്ത്യ ഇവരുടെയെല്ലാം വായടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായാവും ഇതിനെ വാഴ്ത്തുക.

Story first published: Wednesday, January 20, 2021, 12:32 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X