Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റിഷഭ് പന്ത് ഇടം കൈയന്‍ വീരേന്ദര്‍ സെവാഗ്- ഓസീസ് കമന്റേറ്റര്‍മാര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. കംഗാരുക്കള്‍ മുന്നോട്ട് വെച്ച 407 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ്. 31.2 ഓവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 119 റണ്‍സുകൂടി വേണം.ഹനുമ വിഹാരിയും (4) ആര്‍ അശ്വിനുമാണ് (15) ക്രീസില്‍.

നിലവില്‍ സജീവ വിജയ പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് (97) കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്. 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഓസ്‌ട്രേലിയയിലെ പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഓസ്്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെ പരിക്കേറ്റ പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് കീപ്പിങ്ങിനിറങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ പന്ത് ഇറങ്ങുകയായിരുന്നു.

sehwagandrishabhpant

പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ 'ഇടം കൈയന്‍ സെവാഗ്' എന്നാണ് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന സെവാഗ് ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. അതുപോലെയായിരുന്നു പന്തിന്റെ ബാറ്റിങ് എന്നാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ് എന്നീ സൂപ്പര്‍ പേസര്‍മാരെയും നതാന്‍ ലിയോണെന്ന സ്പിന്നറെയും നേരിട്ടാണ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

നിലവില്‍ വിദേശ മൈതാനത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ കീപ്പര്‍ മാത്രമല്ല ഏഷ്യയിലെത്തന്നെ മികച്ച വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലെയും സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. പരിക്കേറ്റിട്ടും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച യുവതാരം നിരവധി റെക്കോഡുകളും ഓസ്‌ട്രേലിയയില്‍ കുറിച്ചു. ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 500 റണ്‍സ് നേടുന്ന ഏഷ്യയിലെ ഏക വിക്കറ്റ് കീപ്പറും ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമാണ് റിഷഭ് പന്ത്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറുമാണ് അദ്ദേഹം.

സിഡ്‌നിയില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ അത് ചരിത്രമാവും. 400ന് മുകളില്‍ ഇതുവരെ നാല് ടീമുകള്‍ മാത്രമാണ് പിന്തുടര്‍ന്ന് ടെസ്റ്റ് ജയം നേടിയിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടം കുറിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. രോഹിത് ശര്‍മ (52),ചേതേശ്വര്‍ പുജാര (77) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ഇന്ത്യക്ക് കരുത്തായി.

Story first published: Monday, January 11, 2021, 12:27 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+