Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഷോട്ട് കളിക്കാന്‍ പുജാര ഭയപ്പെടുന്നു- മെല്ലപ്പോക്കിനെ വിമര്‍ശിച്ച് അലന്‍ ബോര്‍ഡര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ചേതേശ്വര്‍ പുജാരയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. പുജാരയ്ക്ക് ഷോട്ട് കളിക്കാന്‍ ഭയമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മൂന്നാം നമ്പറിലെ പുജാരയുടെ മെല്ലപ്പോക്കിനെതിരേ പരമ്പരയിലുടെനീളം ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. പുജാരയുടെ മെല്ലപ്പോക്ക് ടീമിന് വലിയ സമ്മര്‍ദ്ദം നല്‍കുന്നുവെന്നാണ് അഭിപ്രായം ഉയരുന്നത്.

സിഡ്‌നിയില്‍ ഒന്നാം ഇന്നിങ്‌സില്‍ പുജാര (50) അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ 176 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം 50 റണ്‍സ് നേടിയത്. 28.41 സ്‌ട്രൈക്കറേറ്റില്‍ കളിച്ച പുജാര അഞ്ച് ബൗണ്ടറിയാണ് ആകെ നേടിയത്. ഇതിനെതിരേയാണ് വിമര്‍ശനം ശക്തമാവുന്നത്. 'ഷോട്ട് കളിക്കാന്‍ അവന് ഭയമാണെന്നാണ് തോന്നുന്നത്. സ്‌കോര്‍ നേടുന്നതിലല്ല വിക്കറ്റ് പോവാതെ രക്ഷപെടാനാണ് ശ്രമിക്കുന്നത്. അമിത പ്രതിരോധത്തിലൂന്നി കളിക്കുന്നത് ടീമിനെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഓസീസ് ബൗളിങ്ങിനെതിരേ ആധിപത്യം സ്ഥാപിക്കാന്‍ ഇത് സഹായിക്കില്ല'-അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

allanborderandpujara

ഏറെ നേരം പിടിച്ചുനില്‍ക്കേണ്ടത് ടെസ്റ്റില്‍ അനിവാര്യമാണെങ്കിലും ഇത്രയും പന്തുകള്‍ നേരിട്ട് റണ്‍സ് കുറച്ച് എടുക്കുന്നത് ടീമിന് തിരിച്ചടിയാവുന്നു. ഒരു ഘട്ടത്തിലും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുജാരയ്ക്ക് സാധിക്കുന്നില്ല. ഈ പരമ്പരയിലുടെനീളം പുജാരയുടെ ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല. 2018-19 സീരിസില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ ടോപ് സ്‌കോററായത് പുജാരയായിരുന്നു. അന്ന് ഇതേ ബൗളിങ് നിരയ്‌ക്കെതിരെയാണ് പുജാര മികവ് കാട്ടിയത്. എന്നാല്‍ ലോക്ഡൗണിന് ശേഷമുണ്ടായ വലിയ ഇടവേള പുജാരയുടെ ബാറ്റിങ്ങിനെ ബാധിച്ചുവെന്നാണ് നിലവിലെ വിലയിരുത്തല്‍.

നേരത്തെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും പുജാരയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ചു. കൂടുതല്‍ പന്ത് പാഴാക്കിക്കളയുന്ന മെല്ലപ്പോക്ക് ബാറ്റിങ്ങിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. മൂന്നാം നമ്പര്‍ വളരെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ്. എന്നാല്‍ ഇത്തരത്തില്‍ മെല്ലെപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് ബാറ്റിങ് നിരയ്‌ക്കെതിരേ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ അത് സഹായിക്കുന്നു.

പാറ്റ് കമ്മിന്‍സാണ് പരമ്പരയില്‍ പുജാരയുടെ വില്ലന്‍. അഞ്ച് ഇന്നിങ്‌സില്‍ നാല് തവണയും പുജാരയെ മടക്കിയത് കമ്മിന്‍സാണ്. ഒരു തവണ നതാന്‍ ലിയോണും പുജാരയെ പുറത്താക്കി. കമ്മിന്‍സ് 129 പന്തുകള്‍ പുജാരയ്‌ക്കെതിരേ എറിഞ്ഞപ്പോള്‍ 19 റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാല് തവണ പുറത്താക്കുകയും ചെയ്തു. പുജാരയ്ക്ക് മറുപടിയില്ലാത്ത ബൗളിങ്ങാണ് കമ്മിന്‍സ് കാഴ്ചവെച്ചത്.

Story first published: Sunday, January 10, 2021, 12:23 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+