Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്താണ് പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ക്കറിയാം, ക്വാറന്റെയ്ന്‍ വിവാദത്തെക്കുറിച്ച് രഹാനെ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നാളെ ആരംഭിക്കുന്ന മത്സരത്തിന് സിഡ്‌നിയാണ് വേദി. പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് സിഡ്‌നില്‍ ഇറങ്ങുന്നത്. നാലാം മത്സരത്തിന് മുമ്പ് ഇന്ത്യ ക്വാറന്റെയ്ന്‍ നോക്കണമെന്ന ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ നിലപാടിനോട് ഇന്ത്യ വിയോജിപ്പ് അറിയിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ക്വാറന്റെയ്‌നോട് വിസമ്മതിച്ചതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ.

'ഞങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കുകയല്ല,എന്നാല്‍ ക്വാറന്റന്‍ ജീവിതത്തിന് ചില ബുദ്ധിമുട്ടുകളുണ്ട്. സിഡ്‌നിയിലെ ജീവീതം സാധാരണഗതിയിലാണ്. ആരെയും ബുദ്ധിമുട്ടുകയല്ല എന്താണ് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ക്കറിയാം'-മൂന്നാം മത്സരത്തിന് മുന്നോടിയായുള്ള വിര്‍ച്വല്‍ പ്രസ് മീറ്റില്‍ രഹാനെ വ്യക്തമാക്കി. സിഡ്‌നിയിലെ ടെസ്റ്റിന് ശേഷം നാലാം മത്സരം ബ്രിസ്ബണിലെ ഗബ്ബയിലാണ് നടക്കേണ്ടത്. ഇവിടുത്തെ സര്‍ക്കാരാണ് മത്സരത്തിന് മുമ്പ് താരങ്ങള്‍ 14 ദിവസം ക്വാറന്റെയ്ന്‍ നോക്കണമെന്ന കടുത്ത നിലപാട് എടുത്തതത്.

ajinkyarahanetest

ഇനിയും 14 ദിവസം ക്വാറന്റെയ്ന്‍ നോക്കിയാല്‍ മാനസികമായും ശാരീകമായും ഇന്ത്യന്‍ താരങ്ങള്‍ക്കത് വലിയ തിരിച്ചടിയാവും. എന്നാല്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്തവര്‍ ഇങ്ങോട്ട് വരേണ്ടത് ക്യൂന്‍സ് ലാന്‍ഡ് ആരോഗ്യമന്ത്രിയും കായിക മന്ത്രിയും പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ രമ്യതയിലെത്തുകയും ബ്രിസ്ബണില്‍ത്തന്നെ മത്സരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ എല്ലാവരും തയ്യാറാണ്. മികച്ച ക്രിക്കറ്റ് കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത്. സിഡ്‌നിയിലെ ജീവിതം സാധാരണഗതിയിലാണെന്ന് അറിയാം. എന്നാല്‍ താരങ്ങള്‍ റൂമില്‍ത്തന്നെ ഇരിക്കുന്നത് ബുദ്ധിമുട്ടില്ല. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. മികച്ച ക്രിക്കറ്റ് കളിക്കുകയെന്നതാണ് പ്രധാനം. ഒരു കാര്യത്തോടും ഞങ്ങള്‍ പരാതി പറയുന്നില്ല.മത്സരത്തില്‍ മാത്രമാണ് ശ്രദ്ധേ.മികച്ച തുടക്കം ലഭിക്കണമെന്നാണ് ആഗ്രഹം'-രഹാനെ പറഞ്ഞു.

പരമ്പര സംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ ടീം മാനേജ്‌മെന്റാണ് എടുക്കേണ്ടത്. താരങ്ങളെന്ന നിലയില്‍ മത്സരത്തില്‍ ശ്രദ്ധിക്കുകയാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കളത്തില്‍ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കും. നാളെ മത്സരം ആരംഭിക്കാനിരിക്കെ ടീമെന്ന നിലയില്‍ ജയിക്കാനാവശ്യമായതെല്ലാം ചെയ്യും'-രഹാനെ പറഞ്ഞു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ മൂന്നാം മത്സരത്തിന് മുന്നോടിയായി വരുത്തിയത്. മായങ്ക് അഗര്‍വാളിന് പകരം ഓപ്പണറായി രോഹിത് ശര്‍മ എത്തിയപ്പോള്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവദീപ് സൈനിയേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.

Story first published: Wednesday, January 6, 2021, 16:42 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+