For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബൗളിങ് കീഴ്‌വഴക്കത്തെ തെറ്റിച്ചതാണ് രഹാനെയുടെ വിജയം- അജയ് ജഡേജ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍ തുടരുകയാണ്. ഓസ്‌ട്രേലിയയെ 195ന് കൂടാരം കയറ്റിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോലിയുടെ അഭാവം വലിയ തിരിച്ചടിയാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും മുന്നില്‍ നയിച്ച അജിന്‍ക്യ രഹാനെ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതാ രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

ബൗളിങ് കീഴ് വഴക്കം തെറ്റിച്ചതാണ് നായകനെന്ന നിലയില്‍ രഹാനെയുടെ വിജയമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'സ്വാഭാവികമായി തുടങ്ങുന്ന പോലെ ബൂംറയെ വെച്ചായിരുന്നു തുടക്കം. പിന്നീട് സ്മിത്തിനെ കുടുക്കാന്‍ അശ്വിനെ എത്തിച്ചു. രഹാനെ ബാറ്റ്‌സ്മാന് സമ്മര്‍ദ്ദം നല്‍കുന്നത് കാണാന്‍ മനോഹരമായിരുന്നു. സാധാരണയായി ഇന്ത്യന്‍ ബൗളിങ്ങിന് ഒരു രീതിയുണ്ട്. എന്നാല്‍ രഹാനെ ഇത്തരമൊരു പാറ്റേണ്‍ പിന്തുടര്‍ന്നില്ല. പ്രധാനമായും ആദ്യ ദിനം. തുടക്ക സമയത്തില്‍ സ്പിന്നര്‍മാരെ ഇത്രയും ഉപയോഗിക്കുന്നത് സാധാരണ കാണാറില്ല. ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവന് സാധിച്ചു. ഇത്തരത്തില്‍ വരുത്തിയ മാറ്റങ്ങളാണ് അവന്റെ വിജയത്തിന് കാരണം'-ജഡേജ പറഞ്ഞു.

indvsaustest

മുഹമ്മദ് ഷമിയുടെ അഭാവം ഉണ്ടായിട്ടും ഓസ്‌ട്രേലിയയെ 195 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ബൗളര്‍മാരെ മനോഹരമായാണ് രഹാനെ ഉപയോഗിച്ചത്. ഓസീസ് ബാറ്റിങ് നട്ടെല്ലായ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കാനായത് രഹാനെയുടെ നായക മികവ് കൂടിയാണ്. അശ്വിന്റെ ബൗളിങ്ങിനെ നേരിടാന്‍ സ്മിത്ത് പ്രയാസപ്പെടുന്നത് മനസിലാക്കി പ്രവര്‍ത്തിച്ചതാണ് രഹാനെയുടെ വിജയം.

നിലയുറപ്പിച്ച് വരികയായിരുന്ന മാര്‍നസ് ലാബുഷാനെയെ മുഹമ്മദ് സിറാജ് പുറത്താക്കിയതിന് പിന്നിലും രഹാനെയുടെ കരങ്ങളുണ്ടായിരുന്നു. ലെഗ് സൈഡില്‍ പന്തെറിയാന്‍ നിര്‍ദേശിച്ച് കൃത്യമായി ഫീല്‍ഡറെ സെറ്റ് ചെയ്യിച്ച രഹാനെ ഒരിക്കല്‍ക്കൂടി തന്റെ നായകമികവ് തെളിയിച്ചു. ഉമേഷ് യാദവ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടും രഹാനെ മറ്റ് ബൗളര്‍മാരെ ഉപയോഗിച്ച് ഫലപ്രദമായി സാഹചര്യത്തെ അതിജീവിച്ചു.

മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തും രഹാനെയുടെ നായക മികവിനെ പ്രശംസിച്ചു. 'രഹാനെ തന്റെ ജോലി മനോഹരമായി ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്. ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കി. നാല് സ്ലിപ്പും ഒരു ഗള്ളി ഫീല്‍ഡറെയും സെറ്റ് ചെയ്തത് ബൗളര്‍മാരെ വിശ്വസിച്ചാണ്. സ്മിത്ത് പുറത്തായതോടെ ബൂംറയെ എത്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കാന്‍ രഹാനെക്ക് സാധിച്ചു. അവന്റെ ക്യാപ്റ്റന്‍സി മനോഹരമാണെന്നാണ് ഞാന്‍ കരുതുന്നത്'-മഗ്രാത്ത് പറഞ്ഞു.

Story first published: Sunday, December 27, 2020, 12:17 [IST]
Other articles published on Dec 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+