വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'ഇടം കൈയന്‍ പേസര്‍ ടീമിന് കരുത്ത് നല്‍കും'- നടരാജനെ പിന്തുണച്ച് ആദം ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിന് പകരക്കാരനായി ആര് ഇടം പിടിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ച സജീവമാണ്. ശര്‍ദുല്‍ ഠാക്കൂര്‍,നവദീപ് സൈനി,ടി നടരാജന്‍ എന്നിവരാണ് അവസരം കാത്ത് നില്‍ക്കുന്നത്. ജസ്പ്രീത് ബൂംറയും മുഹമ്മദ് സിറാജും സിഡ്‌നിയില്‍ ടീമിലുണ്ടാവും. മൂന്നാമനായി സൈനി എത്തുമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ടി നടരാജന്‍ സിഡ്‌നിയില്‍ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്.

ഇടം കൈയന്‍ പേസറുടെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്താകുമെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. 'നടരാജന്‍,സൈനി എന്നിവരില്‍ ആരെ പരിഗണിക്കുമെന്ന കൗതുകകരമായ കാര്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞിരുന്നതുപോലെ തന്നെ ഇടം കൈയന്‍ പേസര്‍ ടീമിന്റെ ബൗളിങ് നിരയില്‍ വെറൈറ്റി നല്‍കും. ആര്‍ അശ്വിനെപ്പോലെയുള്ള സ്പിന്നര്‍മാര്‍ക്ക് മുതലാക്കാനുള്ള അവസരം ഇടം കൈയന്‍ പേസര്‍മാര്‍ക്ക് നല്‍കാനാവും. ഇവരില്‍ ആരാണ് അരങ്ങേറ്റം നടത്താന്‍ പോകുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ട്'-ഗില്‍ക്രിസ്റ്റ് പറഞ്ഞു.

adamgilchristandtnatarajan

ടി നടരാജനേക്കാള്‍ പരിചയസമ്പന്നനെന്ന നിലയില്‍ നവദീപ് സൈനിക്ക് തന്നെയാണ് മുന്‍തൂക്കം. സിഡ്‌നിയില്‍ പേസും ബൗണ്‍സും അത്യാവശ്യമാണ്. സൈനിയുടെ ബൗളിങ് ശൈലി സിഡ്‌നിക്ക് അനുയോജ്യമായ രീതിയിലാണ്. മികച്ച ബൗണ്‍സറുകള്‍ ചെയ്യുന്നതിനോടൊപ്പം എക്‌സ്ട്രാ പേസും സൈനിയുടെ കരുത്താണ്. എന്നാല്‍ നടരാജന്‍ പന്തിന്റെ വേരിയേഷനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൂടാതെ യോര്‍ക്കറുകള്‍ ടെസ്റ്റില്‍ അത്ര കണ്ട് വിജയിക്കാന്‍ സാധ്യത കുറവാണ്. നടരാജന്റെ പരിശീലകന്‍ തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ ഇന്ത്യന്‍ നിരയില്‍ ഇടം കൈയന്‍ പേസറുടെ അഭാവമുണ്ട്. അതിനാല്‍ത്തന്നെ ഇടം കൈയന്‍ പേസറായ നടരാജനെത്തിയാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കും. എന്നാല്‍ ബൗണ്‍സുകളും വേഗക്കുറവുമുള്ള നടരാജനെ സിഡ്‌നിയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.

രോഹിത് ശര്‍മ ഇന്ത്യന്‍ നിരയിലുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളിന്റെ പകരക്കാരനായി ഇറങ്ങാനാണ് കൂടുതലും സാധ്യതയുള്ളത്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മധ്യനിരയില്‍ ഹനുമ വിഹാരി തന്നെ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിന്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Story first published: Wednesday, January 6, 2021, 12:33 [IST]
Other articles published on Jan 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X