Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗബ്ബയില്‍ കളിക്കാന്‍ ഇന്ത്യക്ക് ഭയമാണെന്ന് ഓസീസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു- വിമര്‍ശിച്ച് ആകാശ്

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബ്രിസ്ബണിലെ ഗബ്ബയിലാണ് നാലാം ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റെയ്ന്‍ നോക്കണമെന്നാണ് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ നിലപാട്. ഇനിയും 14 ദിവസം ക്വാറന്റെയ്ന്‍ നോക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നതോടെ മത്സരത്തിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ക്വാറന്റെയ്ന്‍ നോക്കാന്‍ ഇന്ത്യ വിസ്സമതിച്ചതോടെ ഗബ്ബയില്‍ കളിക്കാന്‍ ഇന്ത്യക്ക് ഭയമാണെന്ന തരത്തിലാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയരല്ലാതെ മറ്റാരും ജയിച്ചിട്ടില്ലാത്ത ഗബ്ബയില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കില്ലെന്ന് അറിയാം. അതിനാല്‍ വേദി മാറ്റിക്കാനുള്ള തന്ത്രമാണ് ക്വാറന്റെയ്‌നോടുള്ള വിസമ്മതിക്കല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇപ്പോഴിതാ ഓസീസ് മാധ്യമങ്ങളുടെ ഇന്ത്യന്‍ ടീമിനെതിരേ തെറ്റായ റിപ്പോര്‍ട്ടുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.

aakashchopra

'കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മാനസിക നില കൈവിട്ടത് ഞാന്‍ കണ്ടതാണ്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയ അഡ്‌ലെയ്ഡില്‍ തോറ്റപ്പോള്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയാണ്. ഇത് മോശം ആണ്‍കുട്ടികളുടെ ടീമാണെന്നും അവര്‍ മറ്റ് ടീമിനെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ലാംഗര്‍ പറഞ്ഞത്. അതിന് ശേഷം ഓസ്‌ട്രേലിയ പെര്‍ത്തില്‍ ജയിച്ചപ്പോള്‍ ഇന്ത്യക്ക് പെര്‍ത്തില്‍ ജയിക്കാന്‍ കഴിയില്ലെന്ന് ഓസീസ് മാധ്യമങ്ങള്‍ കഥ സൃഷ്ടിച്ചു.

ഇതേ രീതിയാണ് ഗബ്ബയിലും ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യക്ക് ഗബ്ബയില്‍ ജയിക്കാനാകില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഗബ്ബയില്‍ ഇന്ത്യക്കും തുല്യ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്ത്യയിലെ പ്രധാന താരങ്ങള്‍ തിളങ്ങുകയും സ്റ്റീവ് സ്മിത്ത് സ്‌കോര്‍ നേടാതെ ഇരിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്കായിരിക്കും മുന്‍തൂക്കം'-ആകാശ് ചോപ്ര പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ടീമിനെ 12ാമനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിരാളികളെ താഴ്ത്തിക്കെട്ടാന്‍ സ്റ്റംപ് മൈക്ക് ഓഡിയോ പോലും ചോര്‍ത്തി നല്‍കുന്നു. അവസാന പര്യടനത്തിലും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും തര്‍ക്കിക്കുന്ന ഒരു ചെറിയ വീഡിയോ അവര്‍ പുറത്തുവിട്ടിരുന്നു. താരങ്ങള്‍ തമ്മിലുള്ള ചില മോശം പദപ്രയോഗങ്ങളും സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണ്'-ആകാശ് ചോദിച്ചു.

എന്തായാലും നാലാം മത്സരം കളിക്കുന്നതിനായുള്ള ഡിമാന്റുകള്‍ ഇന്ത്യ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചിട്ടുണ്ട്. അവര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നാലാം മത്സരത്തിന്റെ കാര്യം കണ്ട് തന്നെ അറിയണം.

Story first published: Friday, January 8, 2021, 12:56 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+