For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS Test: 'സാഹ മോശം ബാറ്റ്‌സ്മാന്‍, റിഷഭ് മോശം കീപ്പര്‍'; ഇത് തെറ്റായ പ്രചരണം- ആകാശ് ചോപ്ര

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ നടക്കാനൊരുങ്ങുകയാണ്. ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം വിജയത്തോടെ മറക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ വിജയം തുടരാനുറച്ചാവും ആതിഥേയരായ ഓസ്‌ട്രേലിയ ഇറങ്ങുക. ഒന്നാം ടെസ്റ്റിനായുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് വളരെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. രാഹുലിനെയും ഗില്ലിനെയും മറികടന്ന് പൃത്ഥ്വി ഷാ ഓപ്പണറായെത്തിയും വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ എത്തിയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. സാഹ മോശം ബാറ്റ്‌സ്മാനാണെന്നും റിഷഭ് മോശം കീപ്പറാണെന്നുമുള്ള തരത്തിലാണ് ഇരു താരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

'രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒരു മാറ്റം വരുത്താന്‍ സാധ്യത കൂടുതലാണ്. വിരാട് കോലിക്ക് പകരം ശുബ്മാന്‍ ഗില്ലോ രാഹുലോ കളിക്കണം. നിലവില്‍ത്തന്നെ ഇന്ത്യയുടെ ബാറ്റിങ് നിര മികച്ച ഫോമിലല്ല. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നില്ല. ഇതേ താരങ്ങളെ വെച്ച് കളിക്കാനാണെങ്കില്‍ റിഷഭ് പന്തിനെ പരിഗണിക്കണം. സാഹയെ പരിഗണിച്ചാലും കുറ്റം പറയില്ല. ഏഴാം നമ്പറില്‍ മികച്ചൊരു കീപ്പറെയാണ് ടീമിന് ആവിശ്യമെങ്കില്‍ അത് സാഹയാണ്. അതിനര്‍ത്ഥം സാഹ നന്നായി ബാറ്റ് ചെയ്യില്ലെന്നോ റിഷഭ് നന്നായി കീപ്പ് ചെയ്യില്ലെന്നോ അല്ല'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

നിലവില്‍ അത്തരമൊരു അന്തരീഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റിഷഭ് പന്ത് ഒരു മോശം കീപ്പറാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. അതെങ്ങനെ ശരിയാവും. മികച്ച ക്യാച്ചുകള്‍ നേടിയിട്ടുള്ള താരമാണവന്‍. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 20 ക്യാച്ചുകളുമായി റെക്കോഡിടാന്‍ റിഷഭിന് സാധിച്ചിരുന്നു. അതേ പോലെ സാഹ ബാറ്റ് ചെയ്യില്ലെന്ന വാദവും തെറ്റാണ്. ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെയാണ് ഇന്ത്യക്ക് ആവിശ്യമെങ്കില്‍ റിഷഭ് പന്തല്ലാതെ മറ്റൊരു ഇടം കൈയനും നിലവില്‍ ടീമിലില്ല. എന്നാല്‍ പന്തിനെ തഴഞ്ഞ് സാഹയ്ക്ക് ഇനിയും അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളെ വിമര്‍ശിക്കില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

വിദേശ മൈതാനത്തെ പ്രകടനം പരിശോധിക്കുമ്പോള്‍ സാഹയേക്കാള്‍ മികവ് റിഷഭിനാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. കൂടാതെ 2019ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ടോപ് സ്‌കോററും റിഷഭായിരുന്നു. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂടുതല്‍ ബാറ്റിങ് കരുത്ത് ആവിശ്യമാണ്. ഈ സാഹചര്യത്തില്‍ സാഹയെ മറികടന്ന് പന്ത് ടീമിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, December 22, 2020, 10:44 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+