Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus Test: ന്യായമായി നോക്കിയാല്‍ സാഹ കളിക്കണം, എന്നാല്‍ സാധ്യത റിഷഭിന്: ആകാശ് ചോപ്ര

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 ഇന്ത്യയും നേടിയതിനാല്‍ ടെസ്റ്റ് പരമ്പര ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. 2019ലെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ 2019ലെ തോല്‍വിക്ക് പകരം വീട്ടേണ്ടത് ഓസ്‌ട്രേലിയയുടെ അഭിമാന പ്രശ്‌നവുമാണ്. പരമ്പരയ്ക്കായി പ്രതിഭാശാലികളായ നിരവധി താരങ്ങളുണ്ടെങ്കിലും ആരെയൊക്കെ കളിപ്പിക്കും എന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്.

വിക്കറ്റ് കീപ്പറായി ആര് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. റിഷഭ് പന്ത്,വൃദ്ധിമാന്‍ സാഹ എന്നിവരില്‍ നിന്ന് ആരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. കീപ്പിങ് മികവ് പരിഗണിക്കുമ്പോള്‍ മുന്‍ഗണന സാഹക്കാണെങ്കിലും 2019ലെ പ്രകടനവും സന്നാഹ മത്സരത്തിലെ പ്രകടനവും വിലയിരുത്തുമ്പോള്‍ നറുക്ക് വീഴുക റിഷഭിനാണ്. ഇപ്പോഴിതാ ആരാവും കീപ്പറായി എത്തുക എന്നതിനെക്കുറിച്ച് ആകാശ് ചോപ്ര തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ്.

'ഇന്ത്യ നാട്ടിലാണ് കളിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സാഹയാവും കീപ്പര്‍. കാരണം അവനാണ് മികച്ച വിക്കറ്റ് കീപ്പറെന്ന് നിസംശയം പറയാം. ലോകത്തിലെ മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പറാണ് സാഹ. ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള സാഹ ഐപിഎല്ലിലും മികച്ച ഫോമിലായിരുന്നു. റിഷഭ് പന്തിനെക്കുറിച്ച് പറയുകയാണെങ്കില്‍ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നന്നായി കളിച്ചിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. വിക്കറ്റ് പിന്നില്‍ കൂടുതല്‍ പുറത്താക്കലിന്റെ റെക്കോഡും അവന്‍ നേടിയിരുന്നു. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സാധ്യത റിഷഭിനാണ്.

aakashchopra

'രണ്ടാം സന്നാഹ മത്സരത്തില്‍ റിഷഭ് പന്താണ് കീപ്പറായത്. സെഞ്ച്വറിയോടെ സാഹയെ മറികടക്കുന്ന പ്രകടനം നടത്താന്‍ അവന് സാധിച്ചു. സെഞ്ച്വറിയിലെ 65 റണ്‍സും സ്പിന്നര്‍മാര്‍ക്കെതിരെയാണ് റിഷഭ് നേടിയത്. എന്നാല്‍ അവന്‍ വലിയ ഷോട്ടുകളും കളിച്ചു. ആദം ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവന്റെ പ്രകടനം'-ആകാശ് പറഞ്ഞു.

ബാറ്റിങ് മികവാണ് നോക്കുന്നതെങ്കില്‍ റിഷഭും കീപ്പിങ് മികവാണ് നോക്കുന്നതെങ്കില്‍ സാഹയും കളിക്കാന്‍ അര്‍ഹരാണ്. ഒരു ക്യാച്ച് മതി മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍. നീതിപൂര്‍വം നോക്കുകയാണെങ്കില്‍ വൃദ്ധിമാന്‍ സാഹയാണ് കളിക്കേണ്ടത്. എന്നാല്‍ എനിക്ക് തോന്നുന്നത് റിഷഭ് പന്ത് കളിക്കുമെന്നാണ്'-ആകാശ് ചോപ്ര പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ റിഷഭ് പന്തിനെപ്പോലൊരു ഗെയിം ചെയിഞ്ചറെ ഇന്ത്യക്ക് ആവിശ്യമാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ റിഷഭ് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ എത്താനാണ് കൂടുതല്‍ സാധ്യത.

Story first published: Tuesday, December 15, 2020, 12:17 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+