Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിനൊപ്പം ചേര്‍ന്നു, സിഡ്‌നിയില്‍ അവസരം ലഭിക്കുമോ? ഓസീസിലെ രോഹിതിന്റെ പ്രകടനങ്ങള്‍ ഇങ്ങനെ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വിജയകരമായി മുന്നോട്ട് പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓരോ വിജയങ്ങളുമായി ഇരു ടീമും 1-1 എന്ന നിലയിലാണ്. ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. മൂന്നാം മത്സരം സിഡ്‌നിയിലാണ് നടക്കുന്നത്. ഇരു ടീമിനും നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ശര്‍മ ചേര്‍ന്നിട്ടുണ്ട്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായി രോഹിത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഹിത് എത്തിയാല്‍ മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമായേക്കും. സിഡ്‌നിയില്‍ രോഹിത് കളിക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനത്തിന്റെ കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

പരിമിത ഓവറുകളിലെ ഇന്ത്യയുടെ നട്ടെല്ലായ രോഹിത് ടെസ്റ്റ് ടീമില്‍ സമീപകാലത്താണ് സജീവമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം തകര്‍പ്പന്‍ ബാറ്റിങ് രോഹിത് കാഴ്ചവെച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ ഓസ്‌ട്രേലിയയിലെ ടെസ്റ്റ് റെക്കോഡ് അത്ര മികച്ചതല്ല. ആകെ അഞ്ച് മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. 31 ശരാശരിയില്‍ നേടാനായത് 279 റണ്‍സ് മാത്രം. പുറത്താവാതെ 63 റണ്‍സ് നേടിയതാണ് ഓസ്‌ട്രേലിയക്കെതിരായ രോഹിതിന്റെ മികച്ച പ്രകടനം. 2014-15ലാണ് രോഹിത് ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 28.83 ശരാശരിയില്‍ 173 റണ്‍സാണ് അന്ന് രോഹിത് നേടിയത്. 2018-19ല്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 35.33 ശരാശരിയില്‍ 106 റണ്‍സാണ് രോഹിത് നേടിയത്.

rohittest

ഈ കണക്കുകള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ടെ രോഹിത് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാവും. കാരണം മികച്ച തുടക്കം ലഭിക്കാത്തത് ഇന്ത്യയെ ബാധിക്കുന്നുണ്ട്. കൂടാതെ വിരാട് കോലിയുടെ അഭാവം ബാറ്റിങ്ങില്‍ നികത്താന്‍ രോഹിതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 176,127,212 എന്നിങ്ങനെ സ്‌കോറുമായി തിളങ്ങിയ രോഹിത് ഇതുവരെ വിദേശ മൈതാനത്ത് ടെസ്റ്റ് ഓപ്പണറായിട്ടില്ല.

വിദേശ മൈതാനത്ത് 33 ടെസ്റ്റ് ഇന്നിങ്‌സുകളാണ് രോഹിത് ശര്‍മ കളിച്ചത്. 26.32 ശരാശരിയില്‍ 816 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യക്ക് പുറത്ത് അഞ്ച് അര്‍ധ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. 79 ആണ് വിദേശ മൈതാനത്തിലെ രോഹിതിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍. മൂന്ന് തവണ പൂജ്യത്തിനും അദ്ദേഹം പുറത്തായിട്ടുണ്ട്.

Story first published: Thursday, December 31, 2020, 11:24 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+