വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ ഇറങ്ങുമ്പോഴും കോലിയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ

1

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യക്ക് ടി20 ലോകകപ്പിന് മുമ്പ് ഓസീസ് പരമ്പര നേടി കരുത്ത് കാട്ടേണ്ടതായുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ചുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും മോശം ഫോമിലാണ്. പലര്‍ക്കും സ്ഥിരതയില്ല. മോശം ഫോമിലായിരുന്ന വിരാട് കോലിയുടെ തിരിച്ചുവരവാണ് ഏഷ്യാ കപ്പില്‍ കണ്ടത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമടക്കം 276 റണ്‍സുമായാണ് കോലി കസറിയത്. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ ഇറങ്ങുമ്പോഴും കോലിയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറ് വമ്പന്‍ റെക്കോഡുകള്‍ കോലിയുടെ പേരിലാണ്. അത് എന്തൊക്കെയാണെന്നറിയാം.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടി20 റണ്‍സുള്ള ഇന്ത്യക്കാരന്‍ വിരാട് കോലിയാണ്. 19 ടി20 മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച കോലി 718 റണ്‍സാണ് നേടിയത്. അതും 146.23 സ്‌ട്രൈക്കറേറ്റില്‍. മറ്റൊരു ഇന്ത്യക്കാരനും ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ 500ലധികം റണ്‍സില്ല. ഇത്തവണ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ കംഗാരുക്കള്‍ കൂടുതല്‍ ഭയപ്പെടുന്നതും കോലിയെയാവും. പഴയ ഫോം ആവര്‍ത്തിക്കാന്‍ കോലിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള ഇന്ത്യന്‍ താരം വിരാട് കോലിയാണ്. ഒരു താരവും ഓസ്‌ട്രേലിയക്കെതിരേ ടി20 സെഞ്ച്വറി നേടിയിട്ടില്ല. കോലി 2016ല്‍ അഡ്‌ലെയ്ഡില്‍ 55 പന്തില്‍ 90 റണ്‍സ് നേടിയിരുന്നു. ഇതായിരുന്നു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ പ്രകടനം. ഇന്ത്യക്കെതിരേ ടി20യില്‍ ഷെയ്ന്‍ വാട്‌സണും (124*) ഗ്ലെന്‍ മാക്‌സ് വെല്ലും (113*) സെഞ്ച്വറി നേടിയിട്ടുണ്ട്.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

ഇന്ത്യക്കാരില്‍ ഉയര്‍ന്ന ശരാശരി

ഇന്ത്യക്കാരില്‍ ഉയര്‍ന്ന ശരാശരി

ഇന്ത്യന്‍ താരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ ഉയര്‍ന്ന ശരാശരി കോലിയുടെ പേരിലാണ്. 19 മത്സരത്തില്‍ നിന്ന് 59.83 ശരാശരിയാണ് കോലി നേടിയത്. യുവരാജ് സിങ്ങാണ് ഈ പട്ടികയിലെ രണ്ടാമന്‍. 10 മത്സരത്തില്‍ നിന്ന് 56.60 ആണ് യുവരാജിന്റെ ശരാശരി. 283 റണ്‍സാണ് യുവി നേടിയത്. സ്‌ട്രൈക്കറേറ്റ് 161.71. രണ്ട് ഓസീസ് താരങ്ങള്‍ കോലിക്ക് മുകളിലുണ്ട്. റിക്കി പോണ്ടിങ്ങാണ് തലപ്പത്ത്. 76 ആണ് ശരാശരി. മൈക്കല്‍ ക്ലാര്‍ക്കിന്റെ ശരാശരി 65 ആണ്.

കൂടുതല്‍ ഫിഫ്റ്റി

കൂടുതല്‍ ഫിഫ്റ്റി

ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ കൂടുതല്‍ ഫിഫ്റ്റിയുള്ള ബാറ്റ്‌സ്മാനെന്ന നേട്ടം കോലിയുടെ പേരിലാണ്. 7 ഫിഫ്റ്റിയാണ് കോലി നേടിയത്. 90*, 85, 82*, 72* എന്നിവയെല്ലാമാണ് ഇതിലെ ഉയര്‍ന്ന സ്‌കോറുകള്‍. ഇന്ത്യന്‍ താരങ്ങളില്‍ യുവരാജ് സിങ്, രോഹിത് ശര്‍മ എന്നിവര്‍ മൂന്ന് ഫിഫ്റ്റി വീതം ഓസ്‌ട്രേലിയക്കെതിരേ നേടിയിട്ടുണ്ട്. ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരില്‍ രണ്ട് ഫിഫ്റ്റിയുമുണ്ട്.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഇന്ത്യക്കായി കൂടുതല്‍ സിക്‌സ്

ഇന്ത്യക്കായി കൂടുതല്‍ സിക്‌സ്

ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 19 മത്സരത്തില്‍ നിന്ന് 22 സിക്‌സാണ് കോലി നേടിയത്. ഇന്ത്യന്‍ നിരയില്‍ പല വമ്പനടിക്കാരുണ്ടെങ്കിലും കോലിയാണ് ഈ നേട്ടത്തില്‍ തലപ്പത്ത്. യുവരാജ് സിങ് (19), രോഹിത് ശര്‍മ (15) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് പിന്നാലെയുള്ളത്. 28 സിക്‌സുള്ള ഗ്ലെന്‍ മാക്‌സ് വെല്ലാണ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടിയത്. 20 സിക്‌സുമായി ഷെയ്ന്‍ വാട്‌സണ്‍ കോലിക്ക് പിന്നിലുണ്ട്.

ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഇന്ത്യ-ഓസീസ് മൂന്ന് മത്സര ടി20 പരമ്പരകളില്‍ നിന്ന് കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 2015-16ല്‍ ഇന്ത്യ നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് കോലി നേടിയത്. 160.48 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ വെടിക്കെട്ട്. 90, 59, 50 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരത്തിലെ കോലിയുടെ സ്‌കോര്‍. 2018-19ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മാക്‌സ് വെല്‍ 169 റണ്‍സും നേടിയിരുന്നു.

Story first published: Monday, September 19, 2022, 20:30 [IST]
Other articles published on Sep 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X