Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: 'ക്ഷീണിതനായാണ് ജഡേജ ഡ്രസിങ് റൂമിലേക്ക് വന്നത്', വിവാദങ്ങളെക്കുറിച്ച് സഞ്ജു

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വിവാദം പുകയുകയാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടിലൂടെ യുസ് വേന്ദ്ര ചഹാലിനെ കളിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജഡേജയുടെ പരിക്ക് സംബന്ധിച്ച് പല മുന്‍ താരങ്ങളും ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ അടക്കമുള്ളവരും സംശയം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ജഡേജയുടെ അവസ്ഥ എന്തായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍.

'മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന ഓവറില്‍ പന്ത് ജഡേജയുടെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു. ബാറ്റിങ്ങിന് ശേഷം ഡ്രസിങ് റൂമിലെത്തിയ ജഡേജയോട് ഫിസിയോ നിധിന്‍ പട്ടേല്‍ ചോദിച്ചപ്പോള്‍ തലകറങ്ങുന്നുണ്ടെന്നാണ് പറഞ്ഞത്. ടീം ഡോക്ടര്‍ അഭിജിത് സാല്‍വിയുടെ നിരീക്ഷണത്തിലാണ് ജഡേജയുള്ളത്'-സഞ്ജു പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വേദനയോടെയാണ് ജഡേജ ബാറ്റ് ചെയ്തത്. അതിനിടെയാണ് സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ പതിച്ചത്.

sanjusamsonandjadejainjury

ബാറ്റിങ്ങില്‍ ജഡേജ 23 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 44 റണ്‍സാണ് ജഡേജ നേടിയത്. 191.30 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി ഇറങ്ങിയ യുസ്‌വേന്ദ്ര ചഹാലും തിളങ്ങി. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമായി കളിയിലെ താരമായത് ചഹാലായിരുന്നു. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,മാത്യു വേഡ് എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് ചഹാല്‍ വീഴ്ത്തിയത്.

ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ ബാറ്റുകൊണ്ട് വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും ഫീല്‍ഡിങ്ങില്‍ തിളങ്ങി. സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ സഞ്ജുവിന്റെ ക്യാച്ച് അതി മനോഹരമായിരുന്നു. നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ 15 പന്തില്‍ 23 റണ്‍സാണ് നേടിയത്. ഒരു സിക്‌സും ഫോറും സഞ്ജു നേടി. ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെ സഞ്ജു പ്രശംസിച്ചു. 'ടീമിലെ താരങ്ങളുടെ നിലവാരം വളരെ മികച്ചതാണ്. ഏത് സമയത്തും എന്തും ചെയ്യാന്‍ തയ്യാറുള്ള താരങ്ങളാണ് ടീമില്‍ ഉള്ളത്. അവസരം മുതലാക്കിയ ചഹാലിന്റെ പ്രകടനം എല്ലാവര്‍ക്കമുള്ള പാഠമാണ്.

ഏത് സമയത്തും എന്തും ചെയ്യാന്‍ അവന്‍ തയ്യാറാണ്'-സഞ്ജു പറഞ്ഞു. ഇന്ത്യക്കുവേണ്ടി കളിക്കുമ്പോള്‍ ഇപ്പോള്‍ സമ്മര്‍ദ്ദം തോന്നാറില്ലെന്നും അദ്ദേഹം പറഞ്ഞു 'കുറച്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ സമ്മര്‍ദ്ദമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരിക്കും ഞാന്‍ ഉത്തരം പറയുക. എന്നാല്‍ ഇപ്പോള്‍ അതില്ല. ഇന്ത്യക്കുവേണ്ടി വലിയ കാണികളുടെ മുന്നില്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചത് പോസിറ്റീവായ മാനസിക നില സൃഷ്ടിക്കാന്‍ സഹായിച്ചു. എല്ലാം ലളിതമായി എടുത്ത് കളിയില്‍ ശ്രദ്ധിക്കുകയെന്നതാണ് ലളിതമായ പദ്ധതി'-സഞ്ജു പറഞ്ഞു.

Story first published: Saturday, December 5, 2020, 12:02 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+