Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ധോണിയുടെ അത്ര വേഗമില്ല', ധവാന്റെ സ്റ്റംപിങ് പാഴാക്കിയപ്പോള്‍ സ്വയം പഴിച്ച് മാത്യു വേഡ്

സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡാണ് ഓസ്‌ട്രേലിയയെ നയിച്ചത്. ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് പ്രകടനം നടത്താന്‍ വേഡിനായി (32 പന്തില്‍ 58). പരിചയസമ്പന്നനായ താരമാണെങ്കിലും വിക്കറ്റിന് പിന്നില്‍ വേഡിന് അബദ്ധങ്ങള്‍ പറ്റി. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ശിഖര്‍ ധവാന്‍ സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തിയത്. വേഗത്തില്‍ സ്റ്റംപ് ചെയ്യാന്‍ സാധിക്കാതിരുന്ന വേഡ് 'ധോണിയുടെ അത്ര വേഗമില്ല' എന്ന് സ്വയം പഴിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മൈക്ക് സ്റ്റംപാണ് വേഡിന്റെ ധോണിയുടെ വേഗത്തെക്കുറിച്ചുള്ള വാക്കുകള്‍ പിടിച്ചെടുത്തത്.

'Not Quick Enough Like Dhoni' Says Mathew Wade | Oneindia Malayalam
ഇന്ത്യ

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഒമ്പതാം ഓവറിലാണ് സംഭവം. മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വീപ്‌സെന്നിന്റെ പന്തിനെ പ്രതീക്ഷിച്ച പോലെ നേരിടാന്‍ ധവാനായില്ല. ക്രീസില്‍ നിന്ന് ധവാന്റെ കാല് പുറത്തായിരുന്നെങ്കിലും തിരിച്ചുകാല്‍ കയറ്റുന്ന സമയത്തിനുള്ളില്‍ സ്റ്റംപ് ചെയ്യാന്‍ വേഡിനായില്ല. അപ്പീല്‍ ചെയ്തതിന് പിന്നാലെയാണ് 'ധോണിയുടെ അത്ര വേഗമില്ലെന്ന്' വേഡ് സ്വയം പഴിച്ചത്. ഇതേ കേട്ട് ധവാന്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇപ്പോള്‍ ധോണി ആരാധകര്‍ ഉള്‍പ്പെടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാക്കിയിരിക്കുകയാണ്.

ധോണി

മുന്‍ ഇന്ത്യന്‍ നായകനായ ധോണി ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കുന്നതിന് മുമ്പ് കീപ്പിങ്ങില്‍ ഒട്ടുമിക്ക റെക്കോഡുകളും ധോണി സ്വന്തം പേരിലാക്കിയിരുന്നു. അതിവേഗത്തിലുള്ള സ്റ്റംപിങ്ങാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. വേഗത്തില്‍ സ്റ്റംപ് ചെയ്ത റെക്കോഡ് ധോണിയുടെ പേരിലാണ്. സ്പിന്നര്‍മാരുമായി ധോണിക്കുണ്ടായിരുന്ന കൂട്ടുകെട്ട് പലപ്പോഴും ഇന്ത്യക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ധോണിയും ചഹാലും തമ്മിലുള്ള തന്ത്രത്തിലൂടെ മാക്‌സ് വെല്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളെയും സ്റ്റംപ് ഔട്ടാക്കിയിട്ടുണ്ട്.

ധോണി

98 ടി20കളില്‍ നിന്നായി 34 സ്റ്റംപിങ്ങാണ് ധോണിയുടെ പേരിലുള്ളത്. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ 57 ക്യാച്ചും ധോണി നേടിയിട്ടുണ്ട്. 90 ടെസ്റ്റില്‍ നിന്ന് 38 സ്റ്റംപിങ്ങും 256 ക്യാച്ചും 350 ഏകദിനത്തില്‍ നിന്ന് 123 സ്റ്റംപിങ്ങും 321 ക്യാച്ചും ധോണിയുടെ പേരിലുണ്ട്. 331 ഐപിഎല്ലില്‍ നിന്നായി 84 സ്റ്റംപിങ്ങും 185 ക്യാച്ചും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ടി20

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് നേടി. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയുടെ (42*) പ്രകടനമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ (52),വിരാട് കോലി (40),കെഎല്‍ രാഹുല്‍ (30) എന്നിവരും തിളങ്ങി. ടി നടരാജന്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, December 6, 2020, 20:21 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+