ഓസ്‌ട്രേലിയയില്‍ ചരിത്ര റെക്കോഡുമായി കോലി; സച്ചിന് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകള്‍ അവസാനിച്ചതോടെ ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ടീം. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 17ാം തീയ്യതിയാണ് ആരംഭിക്കുന്നത്. ഏകദിന പരമ്പര ഓസ്‌ട്രേലിയ നേടിയപ്പോള്‍ ടി20 പരമ്പര ഇന്ത്യക്കായിരുന്നു. മൂന്നാം ടി20യില്‍ ഇന്ത്യ 12 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി തകര്‍പ്പന്‍ ബാറ്റിങ്ങുമായി തിളങ്ങി നിന്നു.

61 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ പുതിയൊരു റെക്കോഡും കോലി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഓസ്‌ട്രേലിയയില്‍ 3000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.

3052 റണ്‍സാണ് നിലവില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോലിയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 1274 റണ്‍സും ഏകദിനത്തില്‍ 1327 റണ്‍സും ടി20യില്‍ 451 റണ്‍സുമാണ് കോലിയുടെ പേരിലുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ 3300 റണ്‍സാണുള്ളത്. ഇനി നാല് മത്സര ടെസ്റ്റ് പരമ്പര നടക്കാനുണ്ട്. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സച്ചിന്റെ റെക്കോഡ് ഭേദിക്കാന്‍ കോലിക്ക് സാധിച്ചേനെ.

ഓസ്‌ട്രേലിയയില്‍ 3000ല്‍ അധികം റണ്‍സ് നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് കോലി. വിവിയന്‍ റിച്ചാര്‍ഡ്‌സ്,ബ്രയാന്‍ ലാറ,ഡെസ്‌മോന്‍ഡ് ഹെയ്‌നീസ്, ഡേവിഡ് ഗൗവര്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് കോലിക്ക് മുന്നെ ഈ നേട്ടത്തിലെത്തിയവര്‍. ഏകദിന പരമ്പരയിലും ടി20യിലും ശ്രദ്ധേയ പ്രകടനമാണ് കോലി നടത്തിയത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് പോകുന്നത്.

നേരത്തെ നായകനെന്ന നിലയില്‍ മറ്റൊരു റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ടി20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം സമ്മാനിച്ച മുന്‍ നായകന്‍ എംഎസ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഈ വര്‍ഷം ടി20യില്‍ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമാണ്.

ശ്രീലങ്കയ്‌ക്കെതിരായ 2-0ന്റെ ജയത്തോടെ തുടങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിനെ അവരുടെ നാട്ടില്‍ 5-0നാണ് തകര്‍ത്തത്. ഇതേ ഫോം ഓസ്‌ട്രേലിയയും ഇന്ത്യ നിലനിര്‍ത്തി. 2019 ഡിസംബറിന് ശേഷം കളിച്ച ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. കോലി കളിക്കുന്ന ഏക ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ പരമ്പരയില്‍ മാനസികമായ ആധിപത്യം നേടിയെടുക്കാന്‍ ടീമിനാവും. ആദ്യ ടെസ്റ്റ് ഡേ നൈറ്റായാണ് നടക്കുന്നത്. രോഹിത് ശര്‍മ ടെസ്റ്റ് പരമ്പര കളിക്കുമെന്നാണ് നിലവിലെ വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications