Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus T20: ടി നടരാജനാണ് കളിയിലെ താരം, യുവ പേസറെ പുകഴ്ത്തി ഹര്‍ദിക് പാണ്ഡ്യ

സിഡ്‌നി: ഏകദിന പരമ്പരയില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന് ടി20 പരമ്പരയില്‍ പകരം വീട്ടി ഇന്ത്യ. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന് വിജയിച്ചാണ് പരമ്പര അലമാരയിലെത്തിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ (22 പന്തില്‍ 42*) ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 2 പന്ത് ശേഷിക്കെ വിജയിക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. എന്നാല്‍ യഥാര്‍ത്ഥ താരം പേസര്‍ ടി നടരാജനാണെന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

Hardik Pandya Says Natarajan Is The Real Hero Of The Match | Oneindia Malayalam

'ലളിതമായ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡിനനുസരിച്ച് കളിച്ചു. ഏത് ബൗളറെയാണ് ലക്ഷ്യം വെക്കേണ്ടതെന്ന് കൃത്യമായി പദ്ധതിയിട്ടു. നേരത്തെ നിരവധി തവണ ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിരുന്നു. എന്റെ പഴയ പിഴവുകളില്‍ നിന്ന് പഠിച്ചു. എന്റെ ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്. 30 പന്തില്‍ 70-80 റണ്‍സ് വിജയിക്കാന്‍ വേണമെങ്കില്‍ ഞാന്‍ 12 പന്തില്‍ കളി തീര്‍ക്കാന്‍ നോക്കും. മത്സരത്തിലെ അവസാന ഫലത്തേക്കാളും അപ്പോഴത്തെ പദ്ധതിയില്‍ ശ്രദ്ധ നല്‍കും.'-ഹര്‍ദിക് പറഞ്ഞു.

indvsaust20

'ഓസ്‌ട്രേലിയ മനോഹരമായി ബാറ്റ് ചെയ്തു. എന്നാല്‍ വളരെ പോസിറ്റീവായിരുന്നു ഞങ്ങള്‍. പ്രധാനമായും നടരാജന്‍. അവനാണ് കളിയിലെ താരമെന്നാണ് കരുതുന്നത്. ബൗളര്‍മാര്‍ ബുദ്ധിമുട്ടിയ സമയത്തും മനോഹരമായി അവന്‍ പന്തെറിഞ്ഞു'-ഹര്‍ദിക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി പറഞ്ഞു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റും യുവ പേസര്‍ വീഴ്ത്തിയിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദിക് ഓസീസ് ബൗളര്‍മാരെ തല്ലിപ്പറത്തി. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ഹര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ശ്രേയസ് അയ്യര്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തി പുറത്താവാതെ നിന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (36 പന്തില്‍ 52),നായകന്‍ വിരാട് കോലി (24 പന്തില്‍ 40), കെ എല്‍ രാഹുല്‍ (22 പന്തില്‍ 30) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. സഞ്ജു വി സാംസണ് (10 പന്തില്‍ 15) അവസരം മുതലാക്കാനായില്ല. ഒരു സിക്‌സും ഫോറും നേടിയെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ സഞ്ജുവിന് പകരം മനീഷ് പാണ്ഡെ എത്താന്‍ സാധ്യതയുണ്ട്.

Story first published: Sunday, December 6, 2020, 19:34 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+