Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus T20: ഡാര്‍സി ഷോര്‍ട്ടിന്റെ അനായാസ ക്യാച്ച് കൈവിട്ട് കോലി, ട്രോളി ബ്രാഡ് ഹോഗ്

കാന്‍ബെറ: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20ക്കിടെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട്‌സിന്റെ ക്യാച്ച് ഇന്ത്യന്‍ നായകന്‍ പാഴാക്കിയിരുന്നു. അനായാസമായി എടുക്കാവുന്ന ക്യാച്ചാണ് കോലി പാഴാക്കിയത്. ഇപ്പോഴിതാ കോലി ക്യാച്ച് പാഴാക്കിയതിനെ ട്രോളിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. അനായാസമായി എടുക്കാവുന്ന ക്യാച്ചായതിനാല്‍ 'തന്ത്രപരമായി' കോലി ക്യാച്ച് നഷ്ടപ്പെടുത്തിയെന്നാണ് ഹോഗ് പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഹോഗിന്റെ പരിഹാസം.

'സ്ട്രാറ്റിജിക്കലി കോലി ക്യാച്ച് നഷ്ടപ്പെടുത്തി. ഷോര്‍ട്ട് പിന്നീട് 23 പന്തില്‍ 16 റണ്‍സ് നേടി' എന്നാണ് ഹോഗിന്റെ ട്വീറ്റ്. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി ടീമിലെത്തിയ താരമാണ് ഷോര്‍ട്ട്. ദീപക് ചഹാറിന്റെ ഓവറിലാണ് കോലി ക്യാച്ച് കളഞ്ഞത്. മത്സരത്തില്‍ ആദ്യ ആറ് ഓവറില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്ന് ഓസീസിന് സമ്മാനിച്ചത്. എന്നാല്‍ കോലി ക്യാച്ച് കൈവിട്ടത് ഇന്ത്യക്ക് വലിയ തലവേദനയായില്ല. 38 പന്തില്‍ 34 റണ്‍സ് മാത്രമാണ് താരം നേടിയത്.

bradhoggandkohlicatchdrops

കോലി ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ഫീല്‍ഡിങ്ങിലെ പ്രകടനം മികച്ചതായിരുന്നു. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ചഹാലിന്റെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് മനോഹരമായ ക്യാച്ചിലൂടെയായിരുന്നു. അപകടകാരിയ സ്റ്റീവ് സ്മിത്തിനെ ചഹാലിന്റെ പന്തില്‍ സഞ്ജു സാംസണ്‍ പുറത്താക്കിയതും തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു. ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പുലികളാണെങ്കിലും ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടെ നിരവധി ഫീല്‍ഡിങ് പിഴവുകള്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി.

മൂന്ന് മത്സര ടി20 പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന് ജയിച്ചതിന് പിന്നാലെ വിവാദങ്ങളും പുകയുകയാണ്. കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി ജഡേജയ്ക്ക് പകരം പന്തെറിയാന്‍ ചഹാലിനെ ഇന്ത്യ ഇറക്കിയതാണ് കാരണം. ജഡേജയുടെ പരിക്ക് കളിക്കാന്‍ ഇറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നെങ്കിലും ജഡേജയ്ക്ക് പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബാറ്റിങ്ങിനിറങ്ങിയ ജഡേജ 23 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടിയപ്പോള്‍ പകരക്കാരനായി പന്തെറിയാനെത്തിയ ചഹാല്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

പരിക്കിനെത്തുടര്‍ന്ന് ജഡേജയെ ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കി. ശര്‍ദുല്‍ ഠാക്കൂറാണ് പകരക്കാരന്‍. രണ്ടാം ടി20യില്‍ ഓസീസ് നിരയില്‍ മാറ്റങ്ങളുണ്ടായേക്കും. പാറ്റ് കമ്മിന്‍സ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. സ്പിന്നര്‍ നഥാന്‍ ലയണിനെയും ഓസീസ് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ഓസ്‌ട്രേലിയക്ക് കടുത്ത തിരിച്ചടിയാണ്.

Story first published: Saturday, December 5, 2020, 12:59 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+