Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ പിറക്കാന്‍ സാധ്യതയുള്ള അഞ്ച് ടെസ്റ്റ് റെക്കോഡുകള്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഏഴിന് സിഡ്‌നിയില്‍ നടക്കാനിരിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും 1-1 എന്ന നിലയിലായിരുന്നു. അതിനാല്‍ത്തന്നെ മൂന്നാം മത്സര ഫലം ഇരു കൂട്ടര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ഇതിന് മുമ്പ് 12 തവണ ഇന്ത്യ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയെ നേരിട്ടിട്ടുണ്ട്. ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 1978ലായിരുന്നു ഇത്. ഇത്തവണത്തെ മത്സരത്തില്‍ മികച്ച ടീം കരുത്ത് ഇരു കൂട്ടര്‍ക്കുമുള്ളതിനാല്‍ ജയം ആര്‍ക്കൊപ്പവും നില്‍ക്കാം. സിഡ്‌നിയില്‍ പിറക്കാന്‍ സാധ്യതയുള്ള അഞ്ച് ടെസ്റ്റ് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


6000 ടെസ്റ്റ് റണ്‍സിലേക്ക് പുജാര

6000 ടെസ്റ്റ് റണ്‍സിലേക്ക് പുജാര

ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ല് ചേതേശ്വര്‍ പുജാരയ്ക്ക് 6000 ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 97 റണ്‍സ്. പരമ്പരയില്‍ മോശം ഫോമിലാണെങ്കിലും സിഡ്‌നിയില്‍ മികച്ച പ്രകടനം നടത്തി പുജാര ഈ നേട്ടത്തിലെത്താന്‍ സാധ്യതയുണ്ട്. കാരണം പുജാരയ്ക്ക് മികച്ച റെക്കോഡാണ് സിഡ്‌നി മൈതാനത്തുള്ളത്. 6000 റണ്‍സ് നേടുന്ന 11ാമത്തെ ഇന്ത്യന്‍ ടെസ്റ്റ് താരമാവാനുള്ള അവസരമാണ് സിഡ്‌നിയില്‍ പുജാരയ്ക്ക് മുന്നിലുള്ളത്. വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമാവാനും അദ്ദേഹത്തിനാവും. നിലവില്‍ 132 ഇന്നിങ്‌സില്‍ നിന്ന് 5903 റണ്‍സാണ് പുജാരയ്ക്കുള്ളത്. സുനില്‍ ഗവാസ്‌കര്‍ (117),കോലി (119),സച്ചിന്‍ (120),സെവാഗ് (123),ദ്രാവിഡ് (125) എന്നിവരാണ് വേഗത്തില്‍ 6000 റണ്‍സ് നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍.

400 ടെസ്റ്റ് വിക്കറ്റിനരികെ നതാന്‍ ലിയോണ്‍

400 ടെസ്റ്റ് വിക്കറ്റിനരികെ നതാന്‍ ലിയോണ്‍


ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ ആറ് വിക്കറ്റ് കൂടി നേടിയാല്‍ 400 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്താം. നിലവില്‍ 98 മത്സരത്തില്‍ നിന്ന് 394 വിക്കറ്റാണ് ലിയോണിന്റെ പേരിലുള്ളത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വെറും നാല് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ സിഡ്‌നിയില്‍ ആറ് വിക്കറ്റ് നേടാനായല്‍ ഷെയ്ന്‍ വോണ്‍ (708),ഗ്ലെന്‍ മഗ്രാത്ത് (563) എന്നിവര്‍ക്ക് ശേഷം 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടത്തിലെത്താന്‍ ലിയോണാവും.

സെഞ്ച്വറിയില്‍ സെവാഗിനൊപ്പമെത്താന്‍ രഹാനെ

സെഞ്ച്വറിയില്‍ സെവാഗിനൊപ്പമെത്താന്‍ രഹാനെ

സിഡ്‌നിയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗാണ്. മൂന്ന് സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അജിന്‍ക്യ രഹാനെ രണ്ട് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത്തവണ കൂടി സെഞ്ച്വറി നേടിയാല്‍ സെവാഗിന്റെ റെക്കോഡിനൊപ്പമെത്താനാവും. 22 ടെസ്റ്റില്‍ നിന്ന് 41.38 ശരാശരിയില്‍ 1738 റണ്‍സാണ് സെവാഗ് ഓസീസിനെതിരേ നേടിയത്. രഹാനെ 15 മത്സരത്തില്‍ നിന്ന് 40.12 ശരാശരിയില്ഡ 1003 റണ്‍സും നേടിയിട്ടുണ്ട്. 11 സെഞ്ച്വറി നേടിയ സച്ചിനാണ് ഓസീസിനെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരം.

ചാപ്പലിനെ മറികടക്കാന്‍ ഡേവിഡ് വാര്‍ണര്‍

ചാപ്പലിനെ മറികടക്കാന്‍ ഡേവിഡ് വാര്‍ണര്‍

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് മികച്ച റെക്കോഡുള്ള മൈതാനമാണ് സിഡ്‌നിയിലേത്. ഇവിടെ 8 മത്സരത്തില്‍ നിന്ന് 66.54 ശരാശരിയില്‍ 732 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സെഞ്ച്വറിയും ഈ മൈതാനത്ത് വാര്‍ണര്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഡേവിഡ് ബൂന്‍,ഗ്രേഗ് ചാപ്പല്‍ എന്നിവരുടെ റെക്കോഡിനെ മറികടന്ന് സിഡ്‌നിയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടം വാര്‍ണര്‍ സ്വന്തം പേരിലാക്കും. 122*,113,55,56,45,111* എന്നിങ്ങനെയാണ് സിഡ്‌നിയിലെ അവസാന 6 ഇന്നിങ്‌സില്‍ വാര്‍ണര്‍ നേടിയ സ്‌കോര്‍.

സിക്‌സറില്‍ റെക്കോഡിടാന്‍ രോഹിത്

സിക്‌സറില്‍ റെക്കോഡിടാന്‍ രോഹിത്

സിഡ്‌നിയില്‍ ഒരു സിക്‌സര്‍ നേടിയാല്‍ ഓസ്‌ട്രേലിയക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സര്‍ നേടുന്ന ആദ്യ താരമാവാന്‍ രോഹിതിന് സാധിക്കും. ഓസീസിനെതിരേ 64 മത്സരത്തില്‍ നിന്ന് 99 സിക്‌സാണ് രോഹിത് നേടിയത്. 47.54 ശരാശരിയില്‍ 2805 റണ്‍സും ഹിറ്റ്മാന്റെ പേരിലുണ്ട്. 63 സിക്‌സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

Story first published: Tuesday, January 5, 2021, 12:06 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+