Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: രോഹിതും ഇഷാന്തും ഇന്ത്യന്‍ നിരയിലില്ല എന്നത് വലിയ തിരിച്ചടി: സുനില്‍ ഗവാസ്‌കര്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. മികച്ച താരങ്ങളുമായി ഇറങ്ങുന്ന ഓസീസിനെതിരേ പരിക്കിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അതില്‍ പ്രധാനം രോഹിത് ശര്‍മയുടെ പരിക്കാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരമാണ് രോഹിത്. ആദ്യ ടെസ്റ്റിന് ശേഷം കോലി മടങ്ങുമ്പോള്‍ പകരം അനുഭവസമ്പന്നനായ രോഹിത് ഇല്ലെങ്കില്‍ അതും ഇന്ത്യയെ ബാധിക്കും. ഇപ്പോഴിതാ രോഹിത് ശര്‍മയുടെയും ഇഷാന്ത് ശര്‍മയുടെയും അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

'ശര്‍മമാരെ തീര്‍ച്ചയായും മിസ് ചെയ്യും. ഇഷാന്ത് ഏകദിനം കളിക്കുന്നില്ലെങ്കിലും രോഹിതിന്റെ അഭാവം വലിയ തിരിച്ചടിയാണ്. കാരണം മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് രോഹിത്. അവസാന വര്‍ഷത്തോടെ ടെസ്റ്റ് ഓപ്പണറെന്ന നിലയിലും രോഹിത് സ്ഥാനം കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ മികച്ച തുടക്കം നല്‍കുന്നതില്‍ രോഹിതിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്'-ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. രോഹിതിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായെത്തിയാല്‍ മധ്യനിരയില്‍ ആരെന്നത് വലിയ ചോദ്യമാണ്. എം എസ് ധോണിയുടെ അഭാവം മധ്യനിരയില്‍ നികത്താന്‍ പ്രാപ്തനായ താരത്തെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്. മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കിയാല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാം. എന്നാല്‍ രാഹുലിന് കൂടുതല്‍ തിളങ്ങാന്‍ കഴിയുക ടോപ് ഓഡറിലാണ്. അതിനാല്‍ രാഹുലിനെ ഓപ്പണറാക്കി മധ്യനിരയില്‍ മനീഷ് പാണ്ഡെയെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. ഹര്‍ദിക് പാണ്ഡ്യയുടെ മധ്യനിരയിലെ പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

sunilgavaskar

ഓപ്പണറായി മായങ്ക് അഗര്‍വാള്‍ എത്തുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് ഗവാസ്‌കര്‍ സ്വീകരിച്ചത്. 'മികച്ച ഫോമിലാണ് മായങ്ക് എത്തുന്നത്. ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ അവന് സാധിക്കുമെന്നാണ് പ്രതീക്ഷ. രാഹുല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എത്തുന്നത്. എന്നാല്‍ ടെസ്റ്റിലെ അവന്റെ സാന്നിധ്യം ചോദ്യമുയര്‍ത്തുന്നതാണ്. പരിമിത ഓവറില്‍ മിടുക്കനാണ്. ചിലരുടെ അഭാവം ചിലര്‍ക്ക് മുന്നേറാനുള്ള അവസരമാണ്'-ഗവാസ്‌കര്‍ പറഞ്ഞു. ടെസ്റ്റില്‍ കോലി,പുജാര,രഹാനെ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. 2019ല്‍ പുജാരയും രഹാനെയും തിളങ്ങിയിരുന്നു. കോലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുമ്പോള്‍ പകരമാരെന്നത് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്ന കാര്യമാണ്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Thursday, November 26, 2020, 15:43 [IST]
Other articles published on Nov 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+