വീരവാദം വേണ്ട; സ്മിത്തിന് മറുപടിയുമായി ഗവാസ്‌കര്‍, ഈ ബൗളര്‍ അലട്ടുമെന്ന് മുന്നറിയിപ്പ്

സ്റ്റീവ് സ്മത്തിന്റെ വെല്ലുവിളിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബൗണ്‍സറുകള്‍ പരീക്ഷിക്കാന്‍ ധൈര്യമുണ്ടോയെന്ന് സ്റ്റീവ് സ്മിത്ത് വെല്ലുവിളിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകന്‍ ആന്‍ഡ്രു മക്‌ഡോണള്‍ഡും സ്മിത്തിന്റെ വെല്ലുവിളി ഏറ്റുപിടിച്ചു. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും ഇഷാന്ത് ശര്‍മയുടെയും ബൗണ്‍സറുകള്‍ സ്റ്റീവ് സ്മിത്തിന് മുന്നില്‍ വിലപോകില്ലെന്നാണ് മക്‌ഡോണള്‍ഡ് പറയുന്നത്. സംഭവത്തില്‍ ടീം ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.

ബൗണ്‍സറുകള്‍ കളിക്കാന്‍ കഴിയുമെന്ന സ്മിത്തിന്റെയും മക്‌ഡോണള്‍ഡിനെയും വീരവാദങ്ങള്‍ ഗവാസ്‌കര്‍ പാടെ തള്ളി. മികച്ച ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ ഒരു ബാറ്റ്‌സ്മാനും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. കുറിക്കുകൊള്ളുന്ന ബൗണ്‍സറുകളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് പോലും താളം തെറ്റും. അതുകൊണ്ട് ഏതു ബൗണ്‍സറിന് തയ്യാറാണെന്ന വാദങ്ങള്‍ അസംബന്ധമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. പര്യടനത്തില്‍ മുഹമ്മദ് ഷമിയായിരിക്കും സ്റ്റീവ് സ്മിത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Most Read: ഇന്ത്യയുടെ പേസ് ലോകോത്തരം; പക്ഷെ ഒരു പ്രശ്‌നം ബാക്കി - മുന്‍തൂക്കം ഓസ്‌ട്രേലിയക്കെന്ന് പഠാന്‍

ഷമിയുടെ ബൗണ്‍സറുകള്‍ വിനാശം വിതയ്ക്കുന്നവയാണ്. ലക്ഷ്യത്തില്‍ കൊള്ളുന്ന ബൗണ്‍സറുകളാണ് ഷമി ഉതിര്‍ക്കുന്നതെങ്കില്‍ സ്മിത്ത് അടക്കം ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെല്ലാം ക്രീസില്‍ നില്‍ക്കാന്‍ പാടുപെടും. ഷമിക്ക് വലിയ ഉയരമില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോളുകള്‍ നെഞ്ചളവിലായിരിക്കും കടന്നുവരിക. ഒരുപക്ഷെ തലയ്ക്ക് നേരെയും പന്തെത്താം. ഇത്തരമൊരു സാഹചര്യത്തില്‍ ബാറ്റുചെയ്യുക ബാറ്റ്‌സ്മാന്മാര്‍ക്ക് ബുദ്ധിമുട്ടാണ്. മൈതാനത്ത് മുഹമ്മദ് ഷമി താളം കൈവരിച്ചാല്‍ ഓസ്‌ട്രേലിയക്ക് റണ്‍സ് കണ്ടെത്തുക വിഷമമായിരിക്കുമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞതവണ ബൗണ്‍സര്‍ തന്ത്രമായിരുന്നു ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ സ്റ്റീവ് സ്മിത്തിന് എതിരെ പയറ്റിയത്. അന്ന് നീല്‍ വാഗ്നറുടെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ സ്റ്റീവ് സ്മിത്ത് പലകുറി പതറി. നാലു തവണയാണ് ബൗണ്‍സറിലൂടെ വാഗ്നര്‍ സ്മിത്തിനെ പുറത്താക്കിയതും. എന്തായാലും ബൗണ്‍സറുകളെ ഭയമില്ലെന്ന നിലപാടിലാണ് ഇക്കുറി സ്മിത്ത്. ഡിസംബര്‍ 17 മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാവുന്നത്. പരമ്പരയില്‍ നാലു ടെസ്റ്റ് മത്സരങ്ങളുണ്ട്. ആദ്യ മത്സരം അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Sunday, November 22, 2020, 20:03 [IST]
Other articles published on Nov 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X