IND vs AUS: 'ഹര്‍ദിക് പാണ്ഡ്യ കൂടുതല്‍ പക്വതയോടെ കളിക്കുന്നു'- പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും തിളങ്ങിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയാണ്. രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുകയും ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും ചെയ്തത് ഹര്‍ദിക്കായിരുന്നു. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സ് ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ കൈയടി നേടിയതും ഹര്‍ദിക്കാണ്. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ പ്രകടനത്തെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ പുകഴ്ത്തിയിരിക്കുകയാണ്. ഹര്‍ദിക് കൂടുതല്‍ പക്വതയോടെ കളിക്കുന്നുവെന്നാണ് സുനില്‍ അഭിപ്രായപ്പെട്ടത്.
'വളരെ മിടുക്കനാണവന്‍. പക്വതയോടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുവതാരത്തിന് സാധിച്ചിരിക്കുന്നു. ആദ്യ മത്സരത്തില്‍ 90 റണ്‍സെടുത്ത ഇന്നിങ്‌സ് തന്നെ അവന്റെ പക്വത വ്യക്തമാക്കുന്നതാണ്. മൂന്നാം മത്സരത്തില്‍ വിരാട് കോലി പുറത്തായതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ക്രീസില്‍ നില്‍ക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. അതിനാല്‍ അവന്‍ അവസാനം വരെ നിന്ന് പൊരുതാവുന്ന ടോട്ടലിലേക്ക് ടീമിനെ എത്തിച്ചു. ജഡേജയും ഹര്‍ദികും ചേര്‍ന്ന് ഇന്നിങ്‌സ് പദ്ധതി നടപ്പിലാക്കിയത് മനോഹരമായി. 40-42 ഓവര്‍ വരെ വളരെ കരുതലോടെ കളിച്ച ഇരുവരും പിന്നീട് വേഗം കൂട്ടി. അതാണ് മത്സരത്തില്‍ വലിയ വ്യത്യാസം കൊണ്ടുവന്നത്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യ ഒരു ഘട്ടത്തില്‍ 5 വിക്കറ്റിന് 152 എന്ന നിലയിലേക്ക് തകര്‍ന്നിടത്തുനിന്നാണ് ജഡേജയും ഹര്‍ദിക്കും ചേര്‍ന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ഇന്ത്യക്ക് സമ്മാനിച്ചത്. ഹര്‍ദിക് (92*) 7 ഫോറും ഒരു സിക്‌സും പറത്തിയപ്പോള്‍ ജഡേജ (66*) 5 ഫോറും മൂന്ന് സിക്‌സുമാണ് അടിച്ചെടുത്തത്. പരമ്പര കൈവിട്ടു പോയെങ്കിലും അഭിമാനം കാക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. ടോസ് ഭാഗ്യം തുണച്ചപ്പോള്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തി. എങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന ജഡേജയും ഹര്‍ദിക്കും ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചു. ബൗളിങ്ങില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങളും വിജയത്തില്‍ നിര്‍ണ്ണായകമായി. അരങ്ങേറ്റം കുറിച്ച ടി നടരാജന്‍ തുടക്കം ഗംഭീരമാക്കി. ലാബുഷാനെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് നടരാജന്‍ വരവറിയിച്ചത്. മുഹമ്മദ് ഷമിക്ക് പകരമെത്തിയ ശര്‍ദുല്‍ ഠാക്കൂറും അവസരത്തിനൊത്ത് ഉയര്‍ന്ന ബൂംറയുമെല്ലാം ചേര്‍ന്ന് വിജയം ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു.
ഹര്‍ദിക്കിന്റെയും ജഡേജയുടെയും വിക്കറ്റിനിടെയിലെ ഓട്ടത്തെയും ഗവാസ്‌കര്‍ പ്രശംസിച്ചു.' ഇരുവരും മികച്ച അത്‌ലറ്റുകളാണ്. വിക്കറ്റിനിടയില്‍ വളരെ വേഗം അവര്‍ ഓടി റണ്‍സെടുക്കുന്നു. സിക്‌സറടിക്കാന്‍ ടൈമിങ്ങിനൊപ്പം പവറും മതി. എന്നാല്‍ ഫീല്‍ഡറുടെ മൂക്കിന്‍ തുമ്പത്ത് നിന്ന് ഓടി രണ്ട് റണ്‍സെടുക്കണമെങ്കില്‍ ഇരുവരും മികച്ച അത്‌ലറ്റുകള്‍ തന്നെയായിരിക്കണം'-ഗവാസ്‌കര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications